Archive for ജനുവരി, 2008

കുടജാദ്രി നിറുകയില്‍

മഠത്തിനുമുമ്പില്‍ ഞങ്ങളെക്കണ്ടതും ഭട്ടര്‍ കുളക്കരയിലെ വഴിയിലേക്കിറങ്ങി വന്നു. നിറഞ്ഞ ചിരിയോട ചോദിച്ചു: ക്ഷേത്രത്തില്‍ പൂജ നടത്തണോ? “ഇപ്പൊ വേണ്ട.” രാമു പറഞ്ഞു: അവിടെ താമസം ശരിയില്ല. ഇവിടെ സൗകര്യമാവുമോ? എത്രദിവസം? ഭട്ടര്‍ തിരക്കി. തീരുമാനിച്ചിട്ടില്ല രാമു പറഞ്ഞു. ഹ…ഹ… ഹ… അതിനെന്തിനാ വിരോധം? വാ… വാ..ഭട്ടര്‍ ഞങ്ങളെ മഠത്തിലേക്കാനയിച്ചു. കാപ്പി? പ്രാതല്‍? ഏതാവത്? വേണ്ടാ വേണ്ടാ, ഞങ്ങള്‍ പറഞ്ഞു: ഉച്ച ഭക്ഷണം മുതല്‍ മതി. ഉണ്ടാക്കാം. ഭട്ടര്‍ തിരക്കി: ചപ്പാത്തി, പച്ചരിച്ചോറ്? “ചോര്‍മതി”. ഞാന്‍ പറഞ്ഞു.ഞങ്ങള്‍ മുകളീലേക്കൊക്കെ ഒന്നു പോയി വരാം. Read more… http://www.samayamonline.in

2 comments ജനുവരി 31, 2008

നാട്ടിലാകെ പാട്ടായപ്പോള്‍

പണ്ട് നാട്ടിലാദ്യമായി റേഡിയോ വന്ന കാലം മുതിര്‍ന്നവര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും. ഏതാനും നാട്ടുപ്രമാണിമാരുടെ വീട്ടില്‍ മാത്രമേ ആ വിശിഷ്ട വസ്തു ഉണ്ടായിരുന്നുള്ളൂ. പൊങ്ങച്ചക്കാരായ കാരണവന്‍മാര്‍ അതെപ്പോഴും എടുത്ത് മിനുക്കികൊണ്ടിരിക്കും. വീടിന്റെ മുറ്റത്ത് കുട്ടികളും, മുതിര്‍ന്നവരും കൂടിയിരിക്കും, പാടുന്ന പെട്ടിയെ കാണാനും പാട്ടുകേള്‍ക്കാനും. കൂടുതല്‍ വായിക്കുക… http://www.samayamonline.in

Add comment ജനുവരി 29, 2008

തായ് വേര്‌

നാലപ്പാടം പത്മനാഭന്‍

കുഞ്ഞേ, നീ ചെറുപ്പത്തില്‍

വിശന്നു വരുന്നേരം,

നിന്നോടു മനസ്സലിഞ്ഞെത്ര

മാമ്പഴം ഞാനന്നേരത്തു

വീഴ്ത്തിത്തന്നു.

ഇന്നു നീ വലുതായി,

പഠിച്ചു മിടുക്കനായ്

വെണ്മഴുവെടുത്തെന്റെ

വേരുകള്‍ മുറിച്ചല്ലോ! Read more…. http://samayamonline.in

Add comment ജനുവരി 25, 2008

സംസ്ഥാന അമേച്വര്‍ നാടക മത്സരം – ഫലപ്രഖ്യാപനം

കേരള സംഗീത നാടക അക്കാദമി 2008 ജനുവരി 19,20,21 തിയ്യതികളില്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദിനൂരില്‍ നടത്തിയ സംസ്ഥാന അമേച്വര്‍ നാടകമത്സരത്തില്‍, മൂന്ന് മേഖലാ മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ആറ് നാടകങ്ങള്‍ അവതരണത്തിനെത്തിയിരുന്നു.

ഒന്നാം ദിവസം തൃശ്ശൂര്‍ ആറങ്ങോട്ടുകര കലാപാഠശാലയുടെ ‘കലംകാരിയുടെ കഥ’, കണ്ണൂര്‍ അന്നൂര്‍ രവിവര്‍മ്മ കലാനിലയത്തിന്റെ ‘ആയുസ്സിന്റെ പുസ്തകം’, രണ്ടാം ദിവസം തിരുവനന്തപുരം കരമന നിരീക്ഷ സ്ത്രീ നാടകവേദിയുടെ ‘പ്രവാചക’, കൊല്ലം നീരാവില്‍ പ്രകാശ് കലാകേന്ദ്രത്തിന്റെ ‘ഛായാഗ്രഹണം’, മൂന്നാം ദിവസം കാസര്‍ഗോഡ് ഉദിനൂര്‍ ജ്വാല തിയറ്റേഴ്സിന്റെ ‘സ്വപ്നമാര്‍ഗ്ഗം’, തൃശ്ശൂര്‍ അയ്യന്തോള്‍ നാടക സൗഹൃദത്തിന്റെ ‘ഭൂമിരാക്ഷസം’ എന്നീ നാടകങ്ങളാണ്‌ അരങ്ങേറിയത്. കൂടുതല്‍ വായിക്കുക…

Add comment ജനുവരി 24, 2008

കേരളത്തിലെ ചിത്രകാരന്മാര്‍ക്കു വേണ്ടി ഒരു ഡയറക്ടറി

കേരളത്തിലെ ചിത്രകാരന്മാര്‍ക്കു വേണ്ടി ഒരു ഡയറക്ടറി തുടങ്ങുകയാണ്‌ സമയം ഓണ്‍ലൈന്‍. ചിത്രകലാസ്വാദകര്‍ക്കും, ആര്‍ട്സ് ഗ്യാലറികള്‍ക്കും, ഉപയോഗപ്രദമായ ഈ ഡയരക്ടറി, സമകാലിക കേരള ചിത്രകലയുടെ പ്രകാശമാനമായ മുഖം കൂടി വെളിപ്പെടുത്തും visit http://www.samayamonline.in

Add comment ജനുവരി 23, 2008

സുശീല – ഒരു പൂജാരിണി

പിറ്റേന്നു പുലര്‍‌ച്ചെ പുട്ടും കടലക്കറിയും കഴിച്ച് മടക്കത്തില്‍ 2 ദിവസം തങ്ങാമെന്നു ‘തങ്കപ്പനു’ ഉറപ്പും കൊടുത്ത് ഞങ്ങള്‍ കുടജാദ്രിക്കു വിട്ടു. വഴി നീളെ ഊന്നുവടികള്‍ കിടക്കുന്നതു കണ്ടു. ഇറക്കമിറങ്ങിപ്പൊയവര്‍ കയറ്റം കയറുന്നവര്‍ക്കായി ഉപേക്ഷിച്ചു പോയതാണ്. ഞങ്ങള്‍ ഓരോ ഊന്നുവടികളെടുത്തു.കുത്തികുത്തി മുകളിലോട്ടുകയറാന്‍ നല്ല സുഖം. ആയാസം. ഒരു മണിക്കൂറോളം ചെങ്കുത്തായ ചരിവുകളിലൂടെ മുകളിലേക്ക് കയറിയപ്പോള്‍ ഒറ്റയടിപ്പാത ഒരു തുറസ്സിലെത്തി.തുറസ്സില്‍ മഞ്ഞും ഇളം വെയിലും സമം സമം. ദൂരെ ആകാശചെരിവിലൊരിടത്ത് ഛേദിക്കപ്പെട്ട ശിരസ്സു പോലെ മലകളുടെ ഒരു തല.! അവിടെ കറുത്ത രണ്ടു മൂന്നു പൊട്ടുകള്‍. ഞങ്ങള്‍ മോളിലേക്ക് മോളിലേക്ക് കയറുന്തോറും കറുത്ത പൊട്ടുകള്‍ മനുഷ്യരൂപങ്ങളായി. കൂടുതല്‍ വായിക്കുക… 
http://www.samayamonline.in

2 comments ജനുവരി 22, 2008

നീയില്ലാത്ത മുറി

എസ്. കെ. ജയദേവന്‍

നീയില്ലാത്ത മുറിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍
പുസ്തകങ്ങള്‍ സംസാരിക്കുന്നില്ല
പേനകള്‍ എഴുത്തു നടത്തുന്നില്ല
ആലാപനങ്ങളുടെ ആഴങ്ങളോ
മണ്ണിന്റെ മണമോ
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
വെളിച്ചമോ ഇല്ല. കൂടുതല്‍ വായിക്കുക… http://www.samayamonline.in

Add comment ജനുവരി 21, 2008

മഷിയിട്ടു നോക്കണം ഈ പേനകളെ

നാരായവും എഴുത്താണിയും എഴുതിമറിച്ച എഴുത്തോലക്കും എഴുത്തുപുരക്കും മുകളില്‍ അക്ഷരങ്ങളുടെ നവമഷി പടര്‍ത്തിയ ഫൗണ്ടന്‍ പേനകള്‍ വിസ്‌‌മൃതിയിലേക്ക്. വര്‍ണ്ണ മഷികള്‍ മാറി നിറച്ചും നിബ്ബ് മാറ്റിയും ഒരു കാലഘട്ടത്തിന്റെ സ്റ്റാറ്റസ് സിംബലും ഉപഹാര വസ്തുവുമായി മാറിയ ഫൗണ്ടന്‍ പേനകളെ ഇപ്പോള്‍ മഷിയിട്ടു നോക്കേണ്ട അവസ്ഥയാണെന്ന് പഴമക്കാര്‍. കംപ്യൂട്ടറും മൊബൈല്‍ഫോണും പേനകളുടെ സ്ഥാനമേറ്റെടുത്ത ഇക്കാലത്ത് ബോള്‍ പേനകളും ജെല്‍ പേനകളുമാണ്‌ പേനകളുടെ സല്‍‌പേര്‌ നിലനിര്‍ത്തുന്നതെന്ന് വ്യാപാരികളും പറയുന്നു. കൂടുതല്‍ വായിക്കുക… http://www.samayamonline.in

Add comment ജനുവരി 18, 2008

വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറാം ജന്മദിനം

വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറാം ജന്മദിനം, മലയാളിയുടെ ഒരു നൂറ്റാണ്ടുകാലത്തെ സാഹിത്യാനുഭവങ്ങളെ ഏറ്റവും തീവ്രമായി എഴുത്തിലേക്കു സന്നിവേശിപ്പിച്ച ഒരാളുടെ ജന്മദിനമായിട്ടാണ്‌ കൊണ്ടാടപ്പെടുന്നത്. ബഷീറിന്റെ ഓരോ കൃതിയും മലയാളിയുടെ ഭാവുകത്വത്തെയാണ്‌ പുതിയ തീരങ്ങളിലേക്ക് കൊണ്ടു പോയത്. നാം കേട്ടു പരിചയിച്ച ശബ്ദങ്ങളെ ബഷീര്‍ എടുത്തു മാറ്റി, പുതിയ ശബ്ദവും പുതിയ കാലചരിത്ര രേഖകളും സാഹിത്യലോകത്തേക്ക് കൊണ്ടു വന്നു. ബഷീറിനെപ്പോലെ തികച്ചും ‘യൂണിവേര്‍സല്‍’ ആയ ആശയങ്ങള്‍ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മറ്റൊരു എഴുത്തുകാരന്‍ ഇല്ല. സമയം ഓണ്‍ലൈന്‍ ബഷീറിന്റെ ഓര്‍മ്മയ്ക്കു മുന്നിലാണ്‌ ഈ പതിപ്പ് സമര്‍പ്പിക്കുന്നത് Read more…. www.samayamonline.in

Add comment ജനുവരി 11, 2008


RSS Unknown Feed

സംഭരണശാല

Blogroll

Blog Stats

Meta