Archive for ഫെബ്രുവരി, 2008

പങ്കാളിത്ത പത്ര പ്രവര്‍ത്തനം

സിറ്റിസണ്‍ ജേര്‍ണലിസം എന്നത് പത്ര പ്രവര്‍ത്തന മേഖലയിലെ പുതിയ തരംഗമാണ്‌. പങ്കാളിത്ത പത്രപ്രവര്‍ത്തനമെന്നും ഇത് അറിയപ്പെടുന്നു. സാധാരണ പൗരന്മാര്‍ പത്രപ്രവര്‍ത്തനത്തില്‍ അതായത് വാര്‍ത്തകള്‍ ശേഖരിക്കുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും വിശകലനം ചെയ്യുന്നതിലും പ്രചരിപ്പിക്കുന്നതിലുമുള്ള സജീവമായ ഇടപെടലാണ്‌ ഇതിന്റെ കാതല്‍. യഥാര്‍ത്തത്തില്‍ ഇത് ജനാധിപത്യ പരമായ പത്രപ്രവര്‍ത്തനമാണ്‌ അല്ലെങ്കില്‍ സിറ്റിസണ്‍ ജേ‍ണല്‍ ഒരു ജനാധിപത്യ മാധ്യമമാണ്‌. കാരണം ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന ഒരു കടമയാണ്‌ ഇത്. പ്രൊഫഷണല്‍ പരിശീലനത്തിന്റെ അഭാവത്തിലും ഒരാള്‍ക്ക് സിറ്റിസണ്‍ പത്രപ്രവര്‍ത്തകനാകാം. മുഖ്യധാരാ മാധ്യമങ്ങളില്‍ വരാത്ത അല്ലെങ്കില്‍ അവര്‍ക്ക് വാര്‍ത്തകളായി തോന്നാത്ത പ്രാദേശിക വാര്‍ത്തകളാണ്‌ സിറ്റിസണ്‍ ജേര്‍ണലിനെ മുന്നോട്ടു കോണ്ടു പോകുന്നത്. അതു കൊണ്ടു തന്നെ പാര്‍ശ്വവത്കരിക്കപ്പെട്ട വാര്‍ത്തകള്‍ക്കും, വ്യക്തികള്‍ക്കും അര്‍ഹമായ പ്രാധിനിധ്യം ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം.  read more…. http://www.samayamonline.in


Add comment ഫെബ്രുവരി 26, 2008

സ്‌‌മൃതിഗമനം - ശ്രീലകം വര്‍മ്മ

ഓര്‍മകള്‍ മേയുന്ന പൂന്തോപ്പിലിന്നലെ
ഓടിനടന്നു കളിക്കുന്നേരം
ഒത്തിരി നേരമാ വാടിയില്‍ പൂക്കുന്ന
മുത്തും പവിഴവും കോര്‍ക്കുന്നേരം
വെറുതെ മനസ്സിന്റെ ഏടുകള്‍ നീര്‍ത്തി ഞാന്‍
നിറയുന്നതെല്ലാമൊന്നയവിറക്കെ..
പറയുവാനാവാത്തതേതോ സുഖത്തിന്റെ
പറ നിറയുന്നതും ഞാനറിയെ..
ചിരകാല സ്വപ്‌നങ്ങള്‍ തഴുകിയുണര്‍ന്നതും
ചിറകുകള്‍ വീശിപ്പറന്നു നടന്നതും
നിറദീപമാലകള്‍ തോരണമായതും
മിഴിനീരില്‍ അവയെല്ലാം കഴുകിപ്പടര്‍ന്നതും..
അറിയാത്തതെന്തിനൊ വേണ്ടിത്തിരഞ്ഞതും
അറിവിന്റെയുള്ളം മലര്‍ക്കെ തുറന്നതും
അഹമെന്ന ഭാവത്തില്‍ അലറി നടന്നതും
അടിതെറ്റി വീണപ്പോള്‍ അവനെയറിഞ്ഞതും..
കരുണയാലെന്നുമെന്‍ കവിതവിരിഞ്ഞതും
കറപുരളാതെന്റെ തൂലിക ചേര്‍ന്നതും
സ്വരപഥ സഞ്ചാരിയായി നടന്നതും
സ്വരമെല്ലാം അപസ്വരമായിത്തകര്‍ന്നതും..
read more…. http://www.samayamonline.in


Add comment ഫെബ്രുവരി 25, 2008

ഒരിടത്തൊരു പുഴയുണ്ട്

2007ലെ ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്ത ‘ഒരിടത്തൊരു പുഴയുണ്ട് ‘ എന്ന ചിത്രത്തിനും മികച്ച ബാല നടനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഇതേ സിനിമയിലെ അഭിനയത്തിന്‌ ഗൗതം ബാബുവിനും ലഭിച്ചു. ഇഷ്ടം, നമ്മള്‍ തുടങ്ങിയ സിനിമയുടെ തിരക്കഥാകൃത്തായിരുന്ന രവി കുമാറിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ‘ഒരിടത്തൊരു പുഴയുണ്ട്’ . നിഷ്കളങ്കമായ കഥയും നിഷ്കളങ്കമായ അഭിനയവുമാണ്‌ സിനിമയെ അവാര്‍ഡിനര്‍ഹമാക്കിയത്.
തമിഴ് നാട്ടിലെ പച്ചപ്പ് നിറഞ്ഞ ഒരു ഗ്രാമത്തിലെ സുമംഗല(ജയശ്രീ) എന്ന പെണ്‍ കുട്ടിയുടേയും കുടും‌ബത്തിന്റേയും പാലായനത്തിലൂടെയാണ്‌ കഥ വികസിക്കുന്നത്. സുമംഗലയുടെ ഗ്രാമത്തില്‍ ആരംഭിച്ച മിനറല്‍ വാട്ടര്‍ ഫാക്ടറിയാണ്‌ പാലായനത്തിനു കാരണമായത്. ഫാക്ടറിയുടെ അനിയന്ത്രിതമായ ജലമൂറ്റല്‍ കാരണം ആ ഗ്രാമമാകെ മരുഭൂമിക്ക് തുല്യമാവുകയായിരുന്നു. പാലായനത്തിനൊടുവില്‍ കേരളത്തിലെത്തിയ സുമം ഗലയും കുടും‌ബവും കേരളത്തിലങ്ങോളമിങ്ങോളമുള്ള തമിഴ് നാടോടികളൊലൊന്നായി മാറി. അലച്ചിലിനിടെ സന്ദീപിന്റെ(ഗൗതം) വീട്ടിലെത്തിയ സുമംഗല പിന്നീട് സന്ദീപിന്റെയും കൂട്ടുകാരുടേയും കൂട്ടാവുകയായിരുന്നു.
സുമംഗലയിലൂടെയും സന്ദീപിലൂടെയും മുതിര്‍ന്നവരും മറ്റുകുട്ടികളും മരിച്ചുകൊണ്ടിരിക്കുന്ന ഒരു നാടിനെ കുറിച്ചറിഞ്ഞു. കൂടുതല്‍ വായിക്കുക… http://www.samayamonline.in

1 comment ഫെബ്രുവരി 24, 2008

ബൈക്ക് ഇന്‍ ബൈസൈക്കിള്‍ ഔട്ട്

ഒരു കാലത്ത് കൗമാരം മണിയടിച്ചു ചിറകു വിരിച്ചു കറങ്ങിയിരുന്ന സൈക്കിളുകള്‍ക്ക് നിരത്തുകളില്‍ ചക്ര ശ്വാസം. പേരിനു പോലും സൈക്കിള്‍ വണ്ടിക്കാരനെ കണ്ടെത്താന്‍ മഷിയിട്ടു നോക്കേണ്ട നഗരവീഥികളില്‍ ബൈക്കുകള്‍ക്ക് ഗ്ലാമര്‍ വസന്തം. ഫലമോ കാറ്റടിച്ചും പഞ്ചറടിച്ചും സൈക്കിളുകളെ ഹീറോയും ഹെര്‍ക്കുലിസ്സും ആക്കി ജീവന്‍ നല്‍കിയിരുന്ന റിപ്പയറിംഗ് കടകള്‍ അടച്ചു പൂട്ടപ്പെട്ടു. ഹോണും ക്ലച്ചും ബെല്ലും ബ്രേക്കും വിറ്റ സ്പെയര്‍ പാര്‍ട്സ് കടകള്‍ക്കും ബ്രേക്കായി. പിടിച്ചു നിര്‍ത്താനാവാത്ത വിധം ഇരു ചക്ര മോട്ടോര്‍ വാഹനങ്ങളോടുള്ള യുവാക്കളുടെ ഭ്രമമാണ്‌ സൈക്കിളുകളുടെ നടുവൊടിച്ചതെന്ന് വ്യാപാരികള്‍. കൂടുതല്‍ വായിക്കുക…


Add comment ഫെബ്രുവരി 22, 2008

മന്ത്രിയുടെ മദിരോത്സവം

ദീപമാലകളാലും തോരണങ്ങളാലും അലങ്കരിച്ച സര്‍വ്വത്ര പുഷ്പാലംകൃതമായ വലിയൊരു പന്തല്‍! നടുവില്‍ സിംഹാസനം പോലെ ഉയര്‍ന്നൊരിരിപ്പിടത്തില്‍ കറുത്തു തടിച്ച് കാണ്ടാമൃഗം പോലൊരു രൂപം.! മന്ത്രി പുംഗവനായിരിക്കണം. കയ്യില്‍ മധു ചഷകം. അരികിലിരുവശത്തുമായി - ബാംഗ്ലൂരില്‍ നിന്നെങ്ങാന്‍ വരുത്തിയ സിനിമാനടികളോ നര്‍ത്തകികളോ ആയിരിക്കണം; രണ്ടു സുരഭ സുന്ദരികള്‍. ഒരു ഭാഗത്ത് ഒരു പാട് മുടിയുള്ള മെലിഞ്ഞു വെളുത്തൊരുവള്‍ . മറുവശം ബോബ് ചെയ്ത മുടിയും ലിപ്‌‌സ്‌റ്റിക് ചുണ്ടുകളുമൊക്കെയായി നീളം കുറഞ്ഞ ഒരുത്തി, ഒരു തടിച്ചി.  read more ….   http://www.samayamonline.in


Add comment ഫെബ്രുവരി 21, 2008

പുലിയെത്തേടി…. - സ്റ്റാഫ് കറസ്പോണ്ടന്റ്

ചിത്രകഥയില്‍ മാത്രമാണ്‌ കുട്ടികള്‍ ഇപ്പോള്‍ നാട്ടില്‍ പുലിയിറങ്ങുന്ന കഥകള്‍ വായിക്കുന്നത് . പഴയ കുട്ടികളുടെ ഓര്‍മ്മയില്‍ എത്രയോ ശിക്കാരി കഥകള്‍ പൊടി പിടിക്കാതെ കിടക്കുന്നുണ്ടാവും. മഹാ പേടിത്തൊണ്ടന്മാരായ ശിക്കാരികളുടെ ജീവിതത്തിലെ അബദ്ധത്തില്‍ സംഭവിക്കുന്ന വീര സാഹസിക കഥകളാണ്‌ പൊതുവെ ശിക്കാരി കഥകളുടെ ഉള്ളടക്കം. ഒരുതരം വീമ്പ് പറച്ചിലിന്റേയും, വെടി വട്ടത്തിന്റേയും സുഖമാണ്‌ ഇത്തരം വായനകള്‍ മലയാളിക്ക് നല്‍‌കിയത് .
ഒരു തുടര്‍നഗരമായി വികസിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലേക്ക് കാട്ടില്‍ നിന്ന്‌ വല്ലപ്പോഴും ഇറങ്ങിവരാറുള്ള മൃഗ വീരന്മാരുടെ കഥകള്‍ ഇപ്പോള്‍ പത്രവാര്‍ത്തകള്‍ മാത്രമാണ്‌. നാട്ടിലേക്കുള്ള കാട്ടുകാരുടെ സഞ്ചാരം…. അങ്ങനെയൊരു സഞ്ചാരമാണ്‌ പുലി ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്തും പരിസരത്തും നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു പുലിയുടെ സഞ്ചാരപഥം തേടുകയാണ്‌ സമയം ഓണ്‍ലൈന്‍. ഇത് വായനയുടെ അപൂര്‍‌വതയാണ്‌ എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.

ഒരു പ്രദേശത്തിന്റെ സ്വാസ്ഥ്യത്തിന്റെ മേല്‍ കരിനിഴല്‍ വീഴ്‌ത്തിയത് പുലികളാണ്‌. നാട്ടില്‍ പുലിയിറങ്ങിയിട്ടുണ്ട് എന്ന വാര്‍ത്ത കണ്ണൂര്‍ ജില്ലയിലെ എരമം കുറ്റൂര്‍ പഞ്ചായത്തില്‍ പെട്ട മാതമംഗലത്തെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ അവിശ്വാസത്തോട് കൂടിയാണ്‌ ശ്രവിച്ചത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് കടന്നപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും പുലി പ്രത്യക്ഷപെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. ധാരാളം പേര്‍ പുലിയെ നേരിട്ടു കാണുകയും ചെയ്തു. കടന്നപ്പള്ളിയിലെ ടി.വി. കുഞ്ഞികൃഷ്ണന്‍ എന്നയാളുടെ പശുക്കുട്ടി പുലിയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ്‌ രക്ഷപെട്ടത്. ശബ്ദം കേട്ടുണര്‍ന്ന കൃഷ്ണനും ഭാര്യയും ഒച്ച വെക്കുകയും ലൈറ്റിടുകയും ചെയ്തപ്പോള്‍ പുലി പിന്‍വാങ്ങുകയായിരുന്നു. വനം വകുപ്പ് അധികൃതര്‍ കടന്നപ്പള്ളിയില്‍ കെണിയൊരുക്കിയെങ്കിലും പുലി അതിലൊന്നും വീണില്ല. കൂടുതല്‍ വായിക്കുക…


Add comment ഫെബ്രുവരി 18, 2008

Kerala Theatre Perspectives - Shailaja J

Theatre has had great impact on the recent history of Kerala, for the last two centuries. It was one of the most efficient medium that put forward messages for social change during the reformation movements of Kerala. The Tamil touring theatres of the 19th century was the earliest entrants. Instead of the traditional story telling methods that dealt with issues from Read more…


Add comment ഫെബ്രുവരി 15, 2008

മഹാകവി കാളിദാസനും എക്സൈസ് മന്ത്രിയും

ഭട്ടിന്റെ അടുക്കള ഹാളില്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കുശാലായ രാത്രി ഭക്ഷണം. തൈര്, സാമ്പാറ്, അമ്പഴങ്ങ അച്ചാര്‍, പപ്പടം, പച്ചരിച്ചോറ്‌. വിളമ്പുന്നതോ ? വെളുത്തുരുണ്ട ഭട്ടക്കുട്ടികളും.

പിറ്റേന്ന് ഞങ്ങള്‍ കുടജാദ്രി മലയുടെ കിഴക്കന്‍ ഭാഗങ്ങള്‍ കാണാനിറങ്ങി. ഭട്ടിന്റെ മഠത്തിനു മുമ്പിലെ അമ്പലത്തിന്റെ പിറകിലൂടെ കയറിയെത്തുന്നിടത്ത് നെടുമ്പുരപോലെ നീണ്ടൊരെടുപ്പ്. അറ്റകുറ്റപ്പണികളൊന്നും നടത്താത്തതുകൊണ്ടാവണം ; പഴകിപ്പോയ ഒരു ഒറ്റ നില കെട്ടിടമാണത്. ഇതാണ് കുടജാദ്രിയിലെ കര്‍ണ്ണാടക സര്‍‌ക്കാര്‍ വക ഗസ്റ്റ് ഹൗസ്.! കുറേപ്പേര്‍ അവിടെ ചുറ്റുവട്ടത്തിലുമായി read more… http://www.samayamonline.in


Add comment ഫെബ്രുവരി 14, 2008

കേരളത്തിലെ പക്ഷികളെക്കുറിച്ച് ഒരു പുസ്തകം കൂടി.

ഡോ: ഖലീല്‍ ചൊവ്വ എഴുതിയ ‘നമ്മുടെ നാട്ടുപക്ഷികള്‍’ എന്ന പുസ്തകം കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളാല്‍ സമ്പുഷ്‌ടമാണ്‌.

പക്ഷികളെ വളരെ തൊട്ടടുത്തു നിന്ന് വീക്ഷിക്കുകയും പഠിക്കുകയും ചെയ്ത ശ്രദ്ധാലുവായ ഒരു പക്ഷി നിരീക്ഷകന്റെ പാടവം ഈ പുസ്തകത്തില്‍ കാണാം. അങ്ങാടിക്കുരുവി, തുന്നാരന്‍, വണ്ണാത്തിപ്പുള്ള്, ഇരട്ടത്തലച്ചി ബുള്‍ബുള്‍, നാട്ടുമൈന തുടങ്ങി വെള്ളി മൂങ്ങ, കാലങ്കോഴി, കൂടുതല്‍ വായിക്കുക… http://www.samayamonline.in


2 comments ഫെബ്രുവരി 12, 2008

വില്‍ക്കാനുണ്ട് കടല്‍ - ശ്രീദേവി നായര്‍

കന്യാകുമാരിയില്‍ പോയപ്പോള്‍
അവിടെ കണ്ട, കടല്‍
ഞാന്‍ മോഷ്ടിച്ചു
കൊണ്ടുപോന്നു.
കടല്‍ എവിടെ സൂക്ഷിക്കും?
ഒരു കൂട്ടുകാരി ചോദിച്ചു? read more…  http://www.samayamonline.in


Add comment ഫെബ്രുവരി 11, 2008

Previous Posts


RSS SamayamOnline, Malayalam Online Magazine

ശേഖരങ്ങള്‍

Blogroll

Blog Stats

Meta