സ്‌‌മൃതിഗമനം – ശ്രീലകം വര്‍മ്മ

ഫെബ്രുവരി 25, 2008

ഓര്‍മകള്‍ മേയുന്ന പൂന്തോപ്പിലിന്നലെ
ഓടിനടന്നു കളിക്കുന്നേരം
ഒത്തിരി നേരമാ വാടിയില്‍ പൂക്കുന്ന
മുത്തും പവിഴവും കോര്‍ക്കുന്നേരം
വെറുതെ മനസ്സിന്റെ ഏടുകള്‍ നീര്‍ത്തി ഞാന്‍
നിറയുന്നതെല്ലാമൊന്നയവിറക്കെ..
പറയുവാനാവാത്തതേതോ സുഖത്തിന്റെ
പറ നിറയുന്നതും ഞാനറിയെ..
ചിരകാല സ്വപ്‌നങ്ങള്‍ തഴുകിയുണര്‍ന്നതും
ചിറകുകള്‍ വീശിപ്പറന്നു നടന്നതും
നിറദീപമാലകള്‍ തോരണമായതും
മിഴിനീരില്‍ അവയെല്ലാം കഴുകിപ്പടര്‍ന്നതും..
അറിയാത്തതെന്തിനൊ വേണ്ടിത്തിരഞ്ഞതും
അറിവിന്റെയുള്ളം മലര്‍ക്കെ തുറന്നതും
അഹമെന്ന ഭാവത്തില്‍ അലറി നടന്നതും
അടിതെറ്റി വീണപ്പോള്‍ അവനെയറിഞ്ഞതും..
കരുണയാലെന്നുമെന്‍ കവിതവിരിഞ്ഞതും
കറപുരളാതെന്റെ തൂലിക ചേര്‍ന്നതും
സ്വരപഥ സഞ്ചാരിയായി നടന്നതും
സ്വരമെല്ലാം അപസ്വരമായിത്തകര്‍ന്നതും..
read more…. http://www.samayamonline.in

Entry Filed under: സമയം ഓണ്‍ലൈന്‍. .

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


RSS Unknown Feed

സംഭരണശാല

Blogroll

Blog Stats

Meta