പങ്കാളിത്ത പത്ര പ്രവര്‍ത്തനം
ഫെബ്രുവരി 26, 2008
സിറ്റിസണ്‍ ജേര്‍ണലിസം എന്നത് പത്ര പ്രവര്‍ത്തന മേഖലയിലെ പുതിയ തരംഗമാണ്. പങ്കാളിത്ത പത്രപ്രവര്‍ത്തനമെന്നും ഇത് അറിയപ്പെടുന്നു. സാധാരണ പൗരന്മാര്‍ പത്രപ്രവര്‍ത്തനത്തില്‍ അതായത് വാര്‍ത്തകള്‍ ശേഖരിക്കുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും വിശകലനം ചെയ്യുന്നതിലും പ്രചരിപ്പിക്കുന്നതിലുമുള്ള സജീവമായ ഇടപെടലാണ് ഇതിന്റെ കാതല്‍. യഥാര്‍ത്തത്തില്‍ ഇത് ജനാധിപത്യ പരമായ പത്രപ്രവര്‍ത്തനമാണ് അല്ലെങ്കില്‍ സിറ്റിസണ്‍ ജേണല്‍ ഒരു ജനാധിപത്യ മാധ്യമമാണ്. കാരണം ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന ഒരു കടമയാണ് ഇത്. പ്രൊഫഷണല്‍ പരിശീലനത്തിന്റെ അഭാവത്തിലും ഒരാള്‍ക്ക് സിറ്റിസണ്‍ പത്രപ്രവര്‍ത്തകനാകാം. മുഖ്യധാരാ മാധ്യമങ്ങളില്‍ വരാത്ത അല്ലെങ്കില്‍ അവര്‍ക്ക് വാര്‍ത്തകളായി തോന്നാത്ത പ്രാദേശിക വാര്‍ത്തകളാണ് സിറ്റിസണ്‍ ജേര്‍ണലിനെ മുന്നോട്ടു കോണ്ടു പോകുന്നത്. അതു കൊണ്ടു തന്നെ പാര്‍ശ്വവത്കരിക്കപ്പെട്ട വാര്‍ത്തകള്‍ക്കും, വ്യക്തികള്‍ക്കും അര്‍ഹമായ പ്രാധിനിധ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. read more…. http://www.samayamonline.in
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayalam, malayalam blog, malayalam poem, malayalam stories, unicode malayalam.
Trackback this post | Subscribe to the comments via RSS Feed