Archive for മാര്‍ച്ച്, 2008

പ്രകൃതി പാഠം

പ്രകൃതി പാഠം
പ്രകൃതി പാഠം : കണ്ണൂര്‍ റയില്‍‌വേ സ്റ്റേഷന്‍ റോഡില്‍ ഗ്രീന്‍സ് സംഘടനാ പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൗതുകകരമായ പോസ്റ്റര്‍
read more…. www.samayamonline.in


Add comment മാര്‍ച്ച് 31, 2008

ആത്മാക്കളുടെ ഭൂപടം - ദിനേശന്‍ വരിക്കോളി

കുട്ടികള്‍ കളിമണ്ണില്‍
ചില രൂപങ്ങള്‍ തീര്‍ക്കുന്നു
തൃപ്തിയാവാതെ പലവിധം
മാറ്റിപ്പണിയുന്നു
ദൈവത്തിനെ അവരും കണ്ടിട്ടില്ല
ഏതുരൂപത്തില്‍ ഭാഷയില്‍
read more www.samayamonline.in

Add comment മാര്‍ച്ച് 29, 2008

വര്‍ണ മനോഹരമാണീ മാളിക.

ഒരു വര്‍ഷം മുമ്പ് വരെ കടും വര്‍ണങ്ങളുള്ള ഷര്‍ട്ടിട്ടാല്‍, അത്തരത്തിലുള്ള നിറം വീടുകള്‍ക്ക് പെയിന്റ് ചെയ്താല്‍ അപരിഷ്കൃതരെന്നും പഴഞ്ചരെന്നും വിളിച്ചിരുന്ന മലയാളികളുടെ വര്‍ണ സങ്കല്പങ്ങള്‍ക്ക് നിറം മാറ്റമാകുന്നു. നഗര ഗ്രാമ ഭേദമന്യേ കടും വര്‍ണങ്ങള്‍ പെയിന്റ് ചെയ്യുന്ന വീടുകള്‍ ഫാഷനായി മാറുകയാണ്‌ . ഒരു കാലത്ത് പുറം ചുമരുകള്‍ വൈറ്റ് വാഷ് ചെയ്തിരുന്ന പതിവാണ്‌ ഇതോടെ ഇല്ലാതാകുന്നത്. വെള്ള ചുമരുകള്‍ക്ക് പകരം ഇളം കടും വര്‍ണങ്ങള്‍ വീടുകളുടെ ചുവരുകള്‍ക്ക് അലങ്കാരമാവുകയാണ്‌. മഞ്ഞ, പിസ്ത, റോസ്, മജന്ത, നീല നിറങ്ങളാണ്‌ ഇത്തരത്തില്‍ വ്യാപകമായി വീടുക്കള്‍ക്ക് നല്‍കി വരുന്നത്. ചിലര്‍ ചുവര്‍ മുഴുവനും ഒരേ നിറം നല്‍ കുമ്പോള്‍ ചിലര്‍ ഭംഗിക്ക് ബോര്‍ഡറുകള്‍ക്ക് നിറം മാറ്റം നല്‍കുന്നുണ്ട്. ഏതായാലും ദൂരത്ത് നിന്ന് നോക്കിയാല്‍ തന്റെ വീട് വ്യത്യസ്തമാകണമെന്ന ഓരോ മലയാളിയുടേയും ആഗ്രഹം ഇതിലൂടെ സഫലമാവുകയാണ്‌.  read more  www.samayamonline.in


Add comment മാര്‍ച്ച് 29, 2008

രാഷ്ട്രീയവും പൗരസ്വാതന്ത്ര്യവും

കണ്ണൂരില്‍ ബഷീര്‍ അനുസ്മരണ വേദി സംഘടിപ്പിച്ച പരിപാടിയില്‍ സക്കറിയ നടത്തിയ പ്രഭാഷണം പൂര്‍ണ്ണമായി സമയം ഓണ്‍ലൈനില്‍ സന്ദര്‍ശിക്കുക  www.samayamonline.in


Add comment മാര്‍ച്ച് 28, 2008

കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്നു

കണ്ണൂര്‍ ജില്ലയില്‍ അഴീക്കൊട് ബീച്ചില്‍ ഫിഷറീസ് വകുപ്പിലെ സുനിലും കൂട്ടുകാരും മത്സ്യതൊഴിലാളികളും ചേര്‍ന്ന് വിരിയിച്ച കടലാമ കുഞ്ഞുങ്ങളെ 2008 ജനുവരിയില്‍ കടലിലേക്ക് വിടുന്നു  വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക   www.samayamonline.in

Add comment മാര്‍ച്ച് 27, 2008

വായനക്കാരുടെ സമയം

സമയം ഓണ്‍ലൈനില്‍ വായനക്കാരുടെ സമയം എന്ന പുതിയ വിഭാഗം തുടങ്ങിയിരിക്കുന്നു. സമയം ഓണ്‍ലൈനിന്റെ വായനക്കാര്‍ക്ക് അവരുടെ രചനകള്‍ ഇതില്‍ പ്രസിദ്ധീകരിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സമയം ഓണ്‍ലൈന്‍ സന്ദര്‍ശിക്കുക www.samayamonline.in

Add comment മാര്‍ച്ച് 27, 2008

സമയം ഓണ്‍ലൈന്‍ സിറ്റിസണ്‍ ജേര്‍ണല്‍

നിങ്ങള്‍ക്കും ഒരു സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്‌ ആകാം. നിങ്ങളുടെ മുന്നിലുള്ള വാര്‍ത്തകള്‍, അതെന്തുമായിക്കൊള്ളട്ടെ, നിങ്ങളുടെ ഭാഷയില്‍ സമയം ഓണ്‍ലൈന്‍ നാട്ടു പത്രത്തില്‍ അപ്‌ലോഡ് ചെയ്യൂ.
പ്രൊഫഷണല്‍ പരിശീലനത്തിന്റെ അഭാവത്തിലും ഒരാള്‍ക്ക് സിറ്റിസണ്‍ പത്രപ്രവര്‍ത്തകനാകാം. മുഖ്യധാരാ മാധ്യമങ്ങളില്‍ വരാത്ത അല്ലെങ്കില്‍ അവര്‍ക്ക് വാര്‍ത്തകളായി തോന്നാത്ത പ്രാദേശിക വാര്‍ത്തകളാണ്‌ സിറ്റിസണ്‍ ജേര്‍ണലിനെ മുന്നോട്ടു കോണ്ടു പോകുന്നത്.
മാധ്യമങ്ങള്‍ കണ്ണടയ്ക്കുമ്പോഴും കണ്ണടയ്ക്കാത്ത കണ്ണുകളെ തേടുകയാണ്‌ സമയം ഓണ്‍ലൈന്‍.  കു‌ടുതല്‍ വിവരങ്ങള്‍ക്ക് സമയം ഓണ്‍ലൈന്‍ സന്ദര്‍ശിക്കുക www.samayamonline.in

Add comment മാര്‍ച്ച് 26, 2008

കണ്ണൂരില്‍ ബ്ലോഗ് ശില്പശാല നടന്നു

ബ്രോഡ്‌ബാന്റ് കേബിളുകളിലൂടെയും, ഡയല്‍ അപ് കേബിളുകളിലൂടെയും കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്തവര്‍ ഒരുമിച്ച് കൂടിയപ്പോള്‍ അതൊരു പുതു അനുഭവമായി. കേരളാ ബ്ലോഗ് അക്കാദമിയാണ്‌ കണ്ണൂര്‍ ജില്ലയിലെ ബ്ലോഗര്‍മാര്‍ക്ക് ഒത്ത് ചേരാനും, ബ്ലോഗര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാനുമായി ബ്ലോഗ് ശില്പശാല നടത്തിയത്. മാര്‍ച്ച് 23 ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂരിലെ മലബാര്‍ കോളേജില്‍ വെച്ചാണ്‌ മുപ്പതോളം പേര്‍ ഒത്ത്കൂടിയത്.  read more…. www.samayamonline.in

Add comment മാര്‍ച്ച് 26, 2008

തീവണ്ടിയുടെ രണ്ടറ്റങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുന്ന കൊച്ചു പാട്ടുകാരി.

തൊട്ടു മുമ്പിലെ സ്റ്റേഷനില്‍ നിന്നു കയറിയതാവണം, ഒരു പെണ്‍കുട്ടി പെട്ടെന്നാണ്‌ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു തമിഴ് നാടോടി ബാലികയാണ്‌. പത്ത്, പന്ത്രണ്ട് വയസ്സ് പ്രായം തോന്നിക്കും. നന്നെ കറുത്തിട്ടല്ല. ചുരുണ്ട കുറച്ച് മുടിയുള്ളത് മുകളിലോട്ടാക്കി കെട്ടി വെച്ചിരിക്കുന്നു. ദിവസവും കുളിക്കാറില്ലെങ്കിലും മുടി ചീകാറുണ്ടെന്ന് മുടികണ്ടപ്പോള്‍ തോന്നി. ചുവന്ന കുപ്പായം, നാടയുള്ള തരം, പുറകിലേക്ക് വലിച്ച് കെട്ടിയിരിക്കുന്നു. കുറച്ചധികം നീളമുള്ള നീലപ്പാവാട. പാവാടയും കുപ്പായവും പാകമല്ല, യോജിക്കുന്നതുമല്ല. ആരെങ്കിലും ദാനം ചെയ്തതായിരിക്കണം.  read more…. http://www.samayamonline.in

Add comment മാര്‍ച്ച് 25, 2008

വനയാനം. - എം. ദാമോദരന്റെ യാത്രാവിവരണ പരമ്പര - ഭാഗം 11

[മുന്‍ലക്കം വായിക്കുക] രാത്രി. ഞങ്ങള്‍ ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. പന്തങ്ങളും വാദ്യങ്ങളും കുഴല്‍ വിളികളും ബഹളങ്ങളുമായി കുറേ ആളുകള്‍ വയല്‍ കടന്ന് തങ്കപ്പന്റെ കടയ്ക്കുനേരെ വരുന്നു!. തങ്കപ്പനും അമ്മിണി ചേച്ചിയും ഉണര്‍ന്നു പുറത്തു വന്നു. എന്തായിത്? ഒട്ടൊരു പേടിയോടെ ബാബു ചോദിച്ചു.
“കൊയ്ത്തൊക്കെ കഴിഞ്ഞാല്‍ ഇവിടുള്ളൊരേര്‍പ്പാടാ. നമ്മുടെ നാട്ടിലെ തെയ്യം തിറകളെ പോലെ… തങ്കപ്പന്‍ പറഞ്ഞു. രാത്രി മുഴുവന്‍ ഇവര്‍ ഗ്രാമത്തിലെ വീടുകളിലൊക്കെ കേറിയിറങ്ങും. ആളുകള്‍ ചോറും ചാരായവും ഇറച്ചിയും പണവുമൊക്കെ കൊടുക്കും. നല്ല രസമാ. ജാത്രകളി സംഘം കടയ്ക്കു മുമ്പിലെത്തി. മുഖപാളിയും വേഷവുമൊക്കെയായി നാലഞ്ചു പേര്‍. കുറേ വാദ്യക്കാര്‍. പിന്നെ ആണും പെണ്ണും പിള്ളാരുമൊക്കെയായി വേറേയും കുറേ പേര്‍ … എല്ലാവരും നല്ല ലവലിലാണ്‌. കൊട്ടിപ്പാടി നൃത്തം ചവിട്ടുകയും ആടുകയും തള്ളുകയും കൂവുകയും.  read more… http://www.samayamonline.in


Add comment മാര്‍ച്ച് 24, 2008

Previous Posts


RSS SamayamOnline, Malayalam Online Magazine

ശേഖരങ്ങള്‍

Blogroll

Blog Stats

Meta