സര്‍ഗാത്മക സാഹിത്യം X അനുഭവാഖ്യാനം എന്ത്? എങ്ങിനെ? – എസ് . എസ് ചന്ദ്രബോസ്

മാര്‍ച്ച് 4, 2008

“ഇപ്പോഴത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുറന്നു നോക്കിയാല്‍ സര്‍ഗാത്മക സാഹിത്യത്തെ ജെ.സി.ബി കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയ ശേഷം ആരാന്റെ ഇന്റര്‍‌വ്യൂകളും അനുഭവങ്ങളും വായനക്കാരന്റെ ചട്ടിയിലേക്ക് വിളമ്പുകയാണെന്നു കാണാം.” – പുനത്തില്‍ കുഞ്ഞബ്ദുള്ള
“സാഹിത്യത്തില്‍ നിന്ന് ജീവിതം പോയ്പോകുന്നു എന്നു പരാതിപ്പെടുന്നതിനു മുമ്പേ നമ്മുടെ ജീവിതത്തില്‍ നിന്ന് സാഹിത്യം പോയ് പോകുന്നു എന്ന യാഥാര്‍ത്ഥ്യത്തിനു നേരെ നാം കണ്ണുതുറക്കുക തന്നെ വേണം”, “എഴുത്തുകാരുടെ ചിഹ്നമൂല്യ നിലപാടുകളിലെ അടിസ്ഥാനപരമായി വന്ന അരാഷ്ടീയത വഴി അവര്‍ക്കു കൈവരുന്ന പരിവേഷം, മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന മൂല്യ സങ്കല്‍പങ്ങള്‍ ഇവര്‍ക്കപ്പുറം കടന്ന് ഒരു കൃതിയേപ്പറ്റി സ്വന്തം നിലയ്ക്ക് അഭിപ്രായ രൂപീകരണം നടത്താന്‍ കെല്പോ താല്പര്യമോ ഉള്ള വായനക്കാര്‍ നമുക്കിടയില്‍ ഏറെയൊന്നുമുണ്ടെന്നു കരുതാന്‍ നിര്‍വ്വാഹമില്ല” – എന്‍.പ്രഭാകരന്‍.

ചരിത്രത്തിന്‌ അതിന്റേതായ പരിമിതികളുണ്ട്. നടന്നുകഴിഞ്ഞ സംഭവങ്ങളുടെ പകര്‍ത്തിയെഴുത്താണല്ലോ ചരിത്രം. കൂടാതെ അതിന്റെ വര്‍ത്തമാനകാല പരിണിതിയും ചരിത്രത്തില്‍ സംസാര വിഷയമാകുന്നു.
“History is the unending dialouge between past and present” -E.H.Car
വസ്തുത എന്ന നിലയ്ക്ക് സദ്ദം ഹുസൈനെ തൂക്കിലേറ്റിയ സംഭവം പരിഗണിക്കുമ്പോള്‍ ചരിത്ര നിര്‍മ്മിതിയുടെ പോരായ്മകള്‍ നമുക്കെളുപ്പം മനസ്സിലാകും. ഇറാക്കില്‍ തന്നെ സുന്നികളുടേയും കുര്‍ദ്ദുകളുടേയും ഷിയാക്കയുടേയും ഇടയില്‍ ആ സംഭവത്തിനു പിറകില്‍ സങ്കടപ്പെടുന്നവരുടേയും സന്തോഷിക്കപ്പെടുന്നവരുടേയും ഒരു കൂട്ടം ആളുകളെ കാണാം. ഇതില്‍ അവരവരുടെ ന്യായീകരണങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് അവരുടെ ചരിത്ര നിര്‍മ്മിതിയുമായി ബന്ധപ്പെട്ടിരിക്കും. ഇങ്ങനെ വ്യത്യസ്തമായ ചരിത്രത്തില്‍ നാം ഏത് ചരിത്രത്തെ സ്വീകരിക്കും?. കൂടുതല്‍ വായിക്കുക… http://www.samayamonline.in

Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: , , , , , , .

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


RSS Unknown Feed

സംഭരണശാല

Blogroll

Blog Stats

Meta