കണ്ണൂര്‍; തറികളുടേയും തിറകളുടേയും നാട്

മാര്‍ച്ച് 5, 2008

കണ്ണൂരിന്റെ മണ്ണില്‍ ചരിത്രവും ഐതിഹ്യങ്ങളും കെട്ടൂപിണഞ്ഞു കിടക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം നെഞ്ചിലേറ്റുന്ന ഈ നഗരം മുദിരിസും (കൊടുങ്ങല്ലൂര്‍) കൊല്ലവും പോലെ പുറം ലോകത്തിനു സുപരിചിതമാണ്‌. സുഗന്ധദ്രവ്യങ്ങളുടെ വില്‌പനശാല എന്നു വിശേഷിപ്പിപ്പിക്കപ്പെട്ട കണ്ണൂര്‍ പുരാതനകാലത്തു തന്നെ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുകയുണ്ടായി. അതിപുരാതന കാലത്തുതന്നെ റോമക്കാര് ‍കുരുമുളകും ഇഞ്ചിയും കറുവപട്ടയും സംഭരിക്കുന്നതിന്‌ തങ്ങളുടെ പായക്കപ്പലുകള്‍ ചെങ്കടല്‍ വഴി കേരളത്തിലേക്ക് അയച്ചിരുന്നു. “ദി പെരിപ്ലസ് ഓഫ് ദ ഇറിത്രിയന്‍ സീ” എന്ന ചരിത്രാഖ്യാനത്തില്‍ കടല്‍ത്തീരത്തെ നൗക എന്ന പട്ടണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. അത് കണ്ണൂരിനെക്കുറിച്ചുള്ള പരാമര്‍ശമാണെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.
പതിമൂന്നാം നൂറ്റാണ്ടിലെ സഞ്ചാരിയായ മാര്‍ക്കോപോളോ കണ്ണൂരിനെ വിശേഷിപ്പിച്ചത് ഇന്ത്യയുടെ പശ്ചിമ തീരത്തെ തന്ത്രപ്രധാനമായ തുറമുഖമായാണ്‌. കണ്ണന്റെ ഊര്‌ (ശ്രീ കൃഷ്ണന്റെ നാട്) എന്ന അര്‍ത്ഥത്തിലാണ്‌ കണ്ണൂര്‍ എന്ന പേര്‌ ഉണ്ടായതെന്നു പരക്കെ വിശ്വസിക്കുന്നു. കണ്ണനൂര്‌ ലോഭിച്ച് കണ്ണൂര്‍ ആയതാണെന്ന വാദം ഇതിന്‌ പിന്‍ബലമായുമുണ്ട്. ചിറക്കലിലെ പ്രസിദ്ധമായ ശ്രീ കൃഷ്ണക്ഷേത്രം കണ്ണൂരും കണ്ണനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. കാനത്തൂര്‍ എന്ന വാക്കില്‍ നിന്നാണ്‌ കണ്ണൂര്‍ ഉണ്ടായതെന്ന ശക്തമായ വാദവും നില നില്‍ക്കുന്നു. കാനത്തൂര്‍ കണ്ണൂരിലെ പ്രമുഖ ഗ്രാമമാണ്‌. കാനാമ്പുഴ ഒഴുകിയിരുന്ന കടല്‍ത്തീര ഗ്രാമമാണ്‌ കാനത്തൂര്‍. കാനത്തൂര്‍ കണ്ണൂരാവുകയും വെള്ളക്കാര്‍ അതിനെ കാനന്നൂരാക്കുകയും ചെയ്തു. പതിനാലാം നൂറ്റാണ്‍റ്റില്‍ കണ്ണൂര്‍ സന്ദര്‍ശിച്ച വിദേശിയനായ ഫ്രയര്‍ ജോര്‍ഡാമസ് എന്ന പാതിരിയാണ്‌ കാനനൂര്‍ എന്ന വാക്ക് ആദ്യം ഉപയോഗിച്ചതത്രെ. വടക്കന്‍ കേരളത്തിലെ സുപ്രധാന കടലോര ജില്ലയാണ്‌ കണ്ണൂര്‍. ഏറ്റവും നീളം കൂടിയ സമുദ്രതീരം കൊണ്ട് സമ്പന്നമാണ്‌ ഈ ജില്ല. 152 കിലോമീറ്ററാണ്‌ സമുദ്രതീരത്തിന്റെ നീളം. സംസ്ഥാനത്തെമൊത്തം സമുദ്രതീര ദൈര്‍ഘ്യത്തിന്റെ നാലില്‍ ഒന്നു വരും ഇത്. നിബിഡമായ കേരവൃക്ഷങ്ങള്‍, ചെറുതും വലുതുമായ ജലാശയങ്ങള്‍ ഇവയെല്ലാം കണ്ണൂരിന്റെ തീരങ്ങളെ കുളിരണിയിക്കുന്നു.  കൂടുതല്‍ വായിക്കുക…  http://www.samayamonline.in

Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: , , , , , , .

2 Comments Add your own

  • 1. നിലാവര്‍നിസ  |  മാര്‍ച്ച് 6, 2008 at 11:08 am

    വിജ്ഞാന പ്രദം..

    എങ്കിലും.. അതു മാത്രമല്ലല്ലോ എന്ന് ഇന്നത്തെ പത്രങ്ങള്‍…

  • 2. samayamonline  |  മാര്‍ച്ച് 7, 2008 at 5:19 am

    അതെ, അതെ കണ്ണൂര്‍ക്കാരനായതില്‍ ലജ്ജിക്കേണ്ട ചില കാരണങ്ങളില്‍ ഒന്ന്

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


RSS Unknown Feed

സംഭരണശാല

Blogroll

Blog Stats

Meta