കാസര്‍ഗോഡിലൂടെ….

മാര്‍ച്ച് 10, 2008

കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ജില്ലയാണ്‌ കാസര്‍ഗോഡ്. പുരാതന കാലഘട്ടത്തില്‍ തന്നെ കാസര്‍ഗോഡ് ഒരു കച്ചവട കേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്നു. ഒമ്പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ കാസര്‍ഗോഡ് സന്ദര്‍ശിച്ച അറബികള്‍ ‘ഹര്‍ക്വില്ല’ എന്നാണ്‌ ഈ പ്രദേശത്തെ വിളിച്ചിരുന്നത്.

64 മലയാളം, കന്നട ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട കുമ്പള രാജ്യത്തില്‍ പെട്ടതായിരുന്നു കാസര്‍ഗോഡ്. നീലേശ്വരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന കോലത്തിരി രാജാവിന്റെ ഭരണകാലത്ത്‌ വിജയ നഗര സാമ്രാജ്യം കാസര്‍ഗോഡിനെ ആക്രമിച്ച്‌ പിടിച്ചെടുത്തു. പതിനാറാം നൂറ്റാണ്ടില്‍ വിജയ നഗര സാമ്രാജ്യം തകര്‍ന്നപ്പോള്‍ കാസര്‍ഗോഡ് പ്രദേശത്തിന്റെ ഭരണ ചുമതലയുണ്ടായിരുന്ന ഇക്കേരി നായ്‌ക്കന്‍ വംശത്തില്‍ പെട്ട വെങ്കട്ട് നായിക്ക് സ്വാതന്ത്രം പ്രഖ്യാപിച്ചു.

1645ല്‍ ശിവപ്പ നായിക്ക് തലസ്ഥാനം ബെഡാനൂറിലേക്ക് മാറ്റി. ബേക്കല്‍ കോട്ടയും ചന്ദ്രഗിരി കോട്ടയും തന്റെ സാമ്രാജ്യത്തിന്‌ പ്രതിരോധം തീര്‍ക്കുവാന്‍ വേണ്ടി ശിവപ്പ നായിക്ക് നിര്‍മ്മിച്ച കോട്ടകളില്‍ പെട്ടതാണെന്നു കരുതുന്നു. 1782ല്‍ ഈ പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്റെ കൈവശമായി. 1792ലെ ശ്രീരംഗപട്ടണം കരാറനുസരിച്ച‌്‌ തുളുനാട് ഒഴികെയുള്ള പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് അടിയറവെച്ചു. 1799ല്‍ ടിപ്പുവിന്റെ മരണശേഷം മാത്രമേ ബ്രിട്ടീഷുകാര്‍ക്ക് തുളൂനാട് കിട്ടിയുള്ളൂ.

ബ്രിട്ടീഷ് രാജില്‍ ബോംബെ പ്രസിഡന്‍സിയിലെ സൗത്ത് കാനറ ജില്ലയിലെ ബേക്കല്‍ താലൂക്കിലായിരുന്നു കാസര്‍ഗോഡ്. പിന്നീട് ബേക്കല്‍ താലൂക്ക് മദ്രാസ് പ്രസിഡന്‍സിയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ്‌ കാസര്‍ഗോഡ് താലൂക്ക് നിലവില്‍ വന്നത്. പിന്നീട് 1956 നവബര്‍1 കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ കാസര്‍ഗോഡ് അതിന്റെ ഭാഗമായി. കൂടുതല്‍ വായിക്കുക…

Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: , , , , , , .

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


RSS Unknown Feed

സംഭരണശാല

Blogroll

Blog Stats

Meta