ഒഴിയുന്ന മുറികള്‍
മാര്‍ച്ച് 12, 2008
നിലാവുറങ്ങിയ ഒരു അമാവാസിയില്‍
എന്നാത്മാവിന്‍ പടിപ്പുരയില്‍
അവള്‍, എന്റെ പ്രണയിനി
വാടകയ്ക്കൊരു മുറിയന്വേഷിച്ച് മുട്ടിവിളിച്ചു.
എന്റെ സ്വപ്നങ്ങള്‍
അവള്‍ക്ക് കിടക്കാനിടം നല്‍കി
ഹൃദയം ശയ്യയൊരുക്കി
ചിന്തകള്‍ കാവലായി
മനസ്സ് കുശിനിക്കാരനും.
അന്ധകാരം വഞ്ചിക്കപ്പെട്ട
ഒരു പൗര്‍ണ്ണമിനാളില്‍
മനോഹരമായ പുഞ്ചിരി വാടകയായി നല്‍കി
വിട്ടുപോകാന്‍ നിര്‍ബന്ധിക്കപ്പെട്ട
ഇരുട്ടിനോടൊത്ത് അവള്‍ പടിയിറങ്ങി.
ഒഴിയുന്ന മുറികള്‍ സമ്മാനിക്കുന്ന വേദന
വാടകക്കാരന് പ്രശ്നമല്ലല്ലോ….. reads more http://www.samayamonline.in
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayalam, malayalam articles, malayalam blog, malayalam language, malayalam poem, malayalam stories, malayalam unicode.
Trackback this post | Subscribe to the comments via RSS Feed