രാകി രാകി ജീവിതത്തിലേക്ക്…. – മഷ്ഹൂദ് സൂപ്യാര്‍.
മാര്‍ച്ച് 14, 2008
കണ്ണൂര്‍: തല്ലാനും കൊല്ലാനും വേണ്ടി കഠാരകള്‍ക്ക് മൂര്‍ച്ച കൂട്ടുന്നവരുടെ നാട്ടില്‍ ജീവിതത്തിലേക്കുള്ള കത്തികള്‍ രാകുകയാണ് ഒരു കൂട്ടം . ആന്ധ്രയില്‍ നിന്നും വന്ന് കണ്ണൂരില്‍ തങ്ങി മൂര്‍ച്ചയേറിയ ജീവിതത്തിലെ അലകും പിടിയും നിര്‍മ്മിക്കുകയാണിവര്‍. കത്തിയും കത്രികയും മൂര്‍ച്ചകൂട്ടി അന്നം തേടുന്ന സംഘത്തിന്റെ ജീവിതവും പക്ഷേ വാള്‍മുനകള്‍ക്കു മുന്നിലാണ്.
നഷ്ടത്തിലായ ദിനേശ് ബീഡി വ്യവസായം വൈവിധ്യവല്‍കരണത്തിലൂടെ ഇന്ന് പുതിയ സംരംഭങ്ങളിലേക്ക് ചുവട് വെക്കുമ്പോള്‍ അതിന്റെ നല്ല വശങ്ങളനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഒരു കൂട്ടവും കൂടിയാണിവര്‍. കാരണം ഇവരുടെ ജീവിതത്തിലെ സുവര്‍ണ്ണ കാലം ദിനേശ് ബീഡിയില്‍ തൊഴിലാളികള്‍ നിറഞ്ഞു കവിഞ്ഞിരുന്ന കാലമായിരുന്നു. ആഴ്ചതോറും ഇരുന്നോളം കത്രികകള്‍ മൂര്‍ച്ചയിടാന്‍ കിട്ടിയിരുന്ന അക്കാലത്ത് നൂറിലധികം പേര്‍ ഓരോ ബീഡിക്കമ്പനിയിലും തൊഴില്‍ ചെയ്തിരുന്നതായി സംഘത്തിലൊരാളായ യൂസഫ് പറയുന്നു.
കൂടുതല്‍ വായിക്കുക… http://www.samayamonline.in
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayalam, malayalam articles, malayalam blog, malayalam blogs, malayalam language, malayalam poem, malayalam stories, malayalam unicode.
Trackback this post | Subscribe to the comments via RSS Feed