ബാര്‍ബറും കോട്ടുകള്ളനും – താഹ മാടായി
മാര്‍ച്ച് 23, 2008
ശരീഫ.സ്കൂളിലെ കുട്ടികള്‍ പ്രേമിക്കാറുണ്ടോ?, ഉണ്ടെന്നും ഇല്ലെന്നും ആയിരിക്കാം ഉത്തരം. പ്രണയം എന്ന ഗംഭീരമായ ആ ആവിഷ്കാരത്തെക്കുറിച്ച് ചെറിയ നാളുകള്‍ തൊട്ടേ അറിഞ്ഞു തുടങ്ങുമെങ്കിലും അതിന്റെ വരവുപോക്കുകളെക്കുറിച്ച് കുട്ടികള്‍ കുറേയൊക്കെ അജ്ഞരാണ്. ഇപ്പോള്‍, പതുക്കെ ഞാന്‍ ആലോചിച്ചു നോക്കട്ടെ. സ്‌കൂള്‍ കാലത്തെ എന്റെ പ്രണയം എങ്ങിനെയുള്ളതായിരുന്നു? ആരൊക്കെയായിരുന്നു ആ കൂട്ടുകാരികള്‍? ഓ, സത്യത്തില്‍ ആലോചിച്ചു നോക്കുവാന്‍ മാത്രം വലിയ പ്രണയമൊന്നും ഇല്ലെങ്കിലും ചിലരെയെങ്കിലും ഓരോ ദിവസവും കണ്ടില്ലെങ്കില്‍ അസ്വസ്ഥമാകുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. ഇഷ്ടം പോലെതന്നെ അനിഷ്ടമുള്ള കുട്ടികളുമുണ്ട്. അതിലൊരു കുട്ടിയെ ഞാന്‍ ‘ബാര്‍ബര്‍’ എന്നു വിളിക്കുമായിരുന്നു. എന്റെ തൊട്ടുമുന്‍പിലുള്ള സീറ്റിലാണ് ശരീഫ (ശരിയായ പേര് ഇതല്ല) ഇരുന്നത്. ഓരോ പിരിയേഡ് കഴിയുമ്പോഴും ഒറ്റത്തിരിച്ചിലാണ്, അവള്‍ പിറകിലേക്ക്. എന്നിട്ട് എന്നെ തന്നെ തുറിച്ചു നോക്കും. വല്ലാത്തൊരു നോട്ടമാണത്. ക്‌ളാസ്സില്‍ എല്ലാവര്‍ക്കും അവളെ പേടിയാണ്. ആണിനൊത്ത പെണ്ണ്. കുട്ടികളെ വെറുതെ നുള്ളി നോവിക്കുന്ന ഒരു ശീലവും അവള്‍ക്കുണ്ടായിരുന്നു. തന്നെയുമല്ല വലിയ വാചാലക്കാരിയും. അതുകൊണ്ടൊക്കെ എനിക്ക് ഇഷ്ടമല്ലായിരുന്നു. ഒരു ദിവസം അമ്മാവന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന ഒരു പെന്‍സിലുമായി ഞാന്‍ ക്‌ളാസ്സിലേക്കു പോയി. തൊപ്പി വെച്ച ഒരു ജോക്കറിന്റെ രൂപമായിരുന്നു ആ പെന്‍സിലിന്. ഉച്ചയാകുമ്പോഴേക്കും അത് കാണാതായി. ഞാന്‍ കരഞ്ഞു. പെനീന ടീച്ചര്‍ കാര്യം തിരക്കി. പെന്‍സിലിനു തിരച്ചിലായി. ശരീഫയുടെ സ്കൂള്‍ ബാഗില്‍നിന്നും അത് കിട്ടി. എന്റെ പെന്‍സിലായിരുന്നു അത്. പക്ഷെ ശരീഫ ഒറ്റയടിക്ക് ഉത്തരം പറഞ്ഞു കളഞ്ഞു. “ന്റെ കാക്ക കൊടുത്തയച്ചതാ…. താഹക്കു മാത്രമേ ഇക്കാക്ക ഗള്‍ഫിലുള്ളൂ?” പെനീന ടീച്ചര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്റെ കരച്ചില്‍ മാത്രം ബാക്കിയായി. . read more http://www.samayamonline.in
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayalam, malayalam article, malayalam blog, malayalam language, malayalam online magazine, malayalam unicode, malayalam web magazine.
Trackback this post | Subscribe to the comments via RSS Feed