ഇനി ഞാന്‍ വിളിക്കില്ല നിന്നെ..എന്റെ
പടിവാതില്‍ കയറുവാന്‍ വീണ്ടും
ഇനി ഞാന്‍ വിളിക്കില്ല നിന്നെ..എന്റെ
മനമൊന്നു കാണുവാന്‍ വീണ്ടും..
ഇനിയെന്റെ തൂലികത്തുമ്പില്‍ കിനിയില്ല
കരുണതന്‍ കാവ്യപ്പ്രഭാവം
ഇനിയുമെന്‍ രാഗ ലയങ്ങളില്‍ നിറയില്ല
തനിമതന്‍ മോഹന ഭാവം..
കൂടുതല്‍ വായിക്കുക….
സമയം ഓണ്‍ലൈന്‍
ഏപ്രില്‍ 29, 2008
സമയം ഓണ്‍ലൈന്‍ ഒരു മലയാളം ഓണ്‍ലൈന്‍ വാരികയാണ്. ഇന്റെര്‍നെറ്റിലെ മലയാള ഭാഷയേയും, സാഹിത്യത്തേയും പ്രോത്സാഹിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നിങ്ങളുടെ രചനകളും സമയം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാം. അതിനായി നിങ്ങളുടെ രചനകള്‍ താഴെയുള്ള ഇ-മെയില്‍ വിലാസത്തില്‍ അയച്ചു തരിക
samayamonline@gmail.com
നിങ്ങളുടെ പൂര്‍ണ്ണമായ വിലാസവും, ഫോട്ടൊ ഉണ്ടെങ്കില്‍ അതും വെക്കാന്‍ മറക്കരുത്. Visit : www.samayamonline.in
ഏപ്രില്‍ 24, 2008
വിശാലമായ പറമ്പിലെ ഒരു വലിയ മാവിന്റെ ചുവടാണ് രംഗം. മരത്തില്‍ നിറയെ തൂങ്ങിക്കിടക്കുന്ന മാമ്പഴം. പച്ച ഇലകളും അതിനു കീഴെ കരിഞ്ഞുണങ്ങിയ ഇലകളും ഭൂമിയെ പുതപ്പിച്ചിരിക്കുന്നു. അനാദികാലം മുതല്‍ക്കെ വീണു കിടക്കുന്ന ഇലകള്‍ അവിടെ ഉണ്ട് എന്നു തോന്നും. പത്ത് പതിനഞ്ചോളം വരുന്ന വിവിധ പ്രായക്കാരായ കുട്ടികളുടെ ബഹളമാണ്. ഒരേ തറവാട്ടിലുളളവരും അയല്‍പക്കക്കാരും ഒക്കെയുണ്ട്; വിരുന്നുവന്നവരും. കൂട്ടത്തില്‍ മുതിര്‍ന്ന ഒരു പെണ്‍കുട്ടി ഗൗരവക്കാരിയാണ്. ഗൗരവത്തില്‍ തന്നെ ഒരു എഴുത്ത് എഴുതുന്നു. കുറച്ച് കൂട്ടുകാര്‍ ചുറ്റും കൂടിനില്‍ക്കുന്നു. കൂടുതല്‍വായിക്കുക
ഏപ്രില്‍ 23, 2008
കണ്ണൂര്‍ - മാനന്തവാടി റോഡില്‍ കോളയാട് ടൗണില്‍ നിന്നും 16 കിലോമീറ്റര്‍ കിഴക്ക് മലമുകളിലെ കൊളപ്പ കോളനിയിലേക്കുള്ള യാത്ര. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ ആദിവാസി കോളനി - കുറിച്ച്യര്‍ മാത്രം. പെരുവ ആയുര്‍വേദ ആശുപത്രിക്കു മുന്നില്‍ നിന്നും `കാട്ടുപാത’ തുടങ്ങുകയായി. വണ്ടി പോകാന്‍ പേരിനൊരു റോഡ്. 5.5 കിലോമീറ്ററോളം യാത്ര ചെയ്‌താല്‍ കൊളപ്പ മലയിലെ കുറിച്ച്യ കോളനിയിലെത്താം. കൂടുതല്‍ വായിക്കുക http://www.samayamonline.in
ഏപ്രില്‍ 22, 2008
സുഡാനിലെ നാടോടി കുടുംബത്തിലെ അംഗമാണ് 10 വയസ്സുകാരിയായ അംന. അവള്‍ക്ക് അവളുടെ കുടുംബാംഗങ്ങളുടെ നാടുചുറ്റലില്‍ നിന്ന് വ്യത്യസ്ഥമായി ജീവിതത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടൊന്നും ഉണ്ടായിരുന്നില്ല. അവളുടെ ജീവിതം ഉമ്മയെ വീട്ടുപണികളില്‍ സഹായിക്കുന്നതിലും ഒട്ടകത്തെ പരിചരിക്കുന്നതിലും ഒതുങ്ങിയിരുന്നു.
കൊച്ചു അംന സ്കൂളില്‍ പോവുകയോ ഔപചാരിക വിദ്യാഭ്യാസം നേടുകയോ ചെയ്തിട്ടില്ല. അവളുടെ രക്ഷാകര്‍ത്താക്കള്‍ക്കാവട്ടെ മൂന്ന് കിലോമീറ്ററോളം ഒട്ടകപ്പുറത്ത് യാത്ര ചെയ്ത്, സമീപത്തെ ഗ്രാമീണ സ്കൂളിലയക്കുന്നതിന് യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. പക്ഷേ, അവളുടെ ഇളയ അനുജന്‍ സ്കൂളില്‍ പോകാറുണ്ടായിരുന്നു. read more… http://www.samayamonline.in
ഏപ്രില്‍ 21, 2008
‘ഓരോ മയ്യിത്തുകള്‍ മറമാടുമ്പോഴും അതിലേതെങ്കിലുമൊന്ന് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടാകാം. അത് തന്നെയാണ് എനിക്കു ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലവും.’ പറയുന്നത് പൊതുവാച്ചേരിയിലെ പെരിഞ്ഞാണ്ടി ഗോവിന്ദന്‍ എന്ന മീസാന്‍കല്ല് നിര്‍മ്മാതാവ്. ഖബറുകള്‍ക്ക് മൂടുകല്ലൊരുക്കിയും മീസാന്‍കല്ല് നിര്‍മ്മിച്ചും ഗോവിന്ദന്‍ കഴിച്ചുകൂട്ടിയത് സ്മാരകശിലകളുടെ അര നൂറ്റാണ്ട്. കൂടുതല്‍ വായിക്കുക….
http://www.samayamonline.in
ഏപ്രില്‍ 15, 2008