ഞങ്ങളിപ്പോഴും ഇവിടെയുണ്ട് – സി.വി ശ്രീജിത്ത്
ഏപ്രില്‍ 5, 2008
1975 – അടിയന്തരാവസ്ഥയുടെ നാളുകള്‍.കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയുടെ കൈവശമുള്ള സ്ഥലത്ത് (ഇന്നത്തെ ബസ്സ് സ്റ്റാന്റ്) അനുവാദമില്ലാതെ കുടില്‍കെട്ടി താമസിക്കുന്ന 55 കുടുംബങ്ങളെ പോലീസ് സഹായത്തോടെ ഒഴിപ്പിച്ച്, ലോറിയില്‍ അറവുമാടുകളെ കൊണ്ടുപോകുംപോലെ, കുടിലൊഴിച്ച് ബാക്കിയുള്ളതെല്ലാം വാരിക്കയറ്റി ഒപ്പം കുറെ മനുഷ്യകോലങ്ങളെയും അധികാരികള്‍ നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ മാറി തോട്ടടയിലെ `അഭയനികേതന്റെ’ വകയായുള്ള 1.75 ഏക്കര്‍ സ്ഥലത്ത് കൊണ്ടുവിട്ടു. 55 കുടുംബങ്ങളില്‍ അനാഥരും അരപ്പട്ടിണിക്കാരുമുണ്ട്. ചെരുപ്പുകുത്തിയും ചുമടെടുപ്പ്‌കാരനുമുണ്ട്. അന്നന്നത്തെ അന്നത്തിനായി കൈനീട്ടുന്ന അരപ്രാണരുമുണ്ട്. ഈ `സമ്പന്ന’ വര്‍ഗ്ഗത്തെയാണ് അഴുക്ക് നീക്കും പോലെ കൂടോടെ പറിച്ച് ഇവിടെ ഈ കാടുകയറിയ ഭൂമിയില്‍ ഇറക്കിവിട്ടത്. അഭയനികേതന്റെ വകയായുള്ള ഈ ഭൂമിയില്‍ അന്ന് ഇവര്‍ക്ക് കൂട്ടിനുണ്ടായത് ഒരു കിണറും പിന്നെ കുറെ മരച്ചീനിചെടികളും മാത്രമായിരുന്നു. പിറ്റേദിവസം തന്നെ പകുതിയിലേറെപേര്‍ കുടിലുകെട്ടി. ബാക്കിയുള്ളവര്‍ കെട്ടിയ കുടിലിന്റെ അരികില്‍ ചുരുണ്ടുകൂടി. ആദ്യദിവസങ്ങളില്‍ അവിടത്തെ മരച്ചീനിയും പച്ചവെള്ളവും ഇവരുടെ അരവയര്‍ നിറച്ചു. പിന്നെ യുദ്ധഭൂമിയില്‍ നിന്നും പലായനം ചെയ്യപ്പെട്ടവരെപോലെ-അഭയാര്‍ത്ഥികളെപോലെ അവര്‍ ജീവിത്തോട് സമരം ചെയ്‌തു തുടങ്ങി. ഇവരും ഈ മഹാരാജ്യത്തിലെ ഉത്തമ പൗരന്മാര്‍ – ജനാധികാര ഭരണകൂടത്തെ നിര്‍ണ്ണയിക്കുന്ന `വോട്ടുകുത്തികള്‍’. read more…. www.samayamonline.in
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayala language, malayalam, malayalam article, malayalam blog, malayalam citizen journalism, malayalam feature, malayalam gazal, malayalam language, malayalam literature, Malayalam Magazine.
1 Comment Add your own
Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed
1.
anoopsnairkothanalloor | ഏപ്രില്‍ 5, 2008 at 7:38 pm
നന്നായിട്ടുണ്ട്