മഴ – കെ.മാധവികുട്ടി
ഏപ്രില്‍ 6, 2008
തൊടിയിലെ ഓലയില്‍ നൂലായിറങ്ങി
പിന്നൊരുപാടു മുത്തായി പൊഴിയുന്നതെന്‍ മഴ
ഇരുളുന്ന മാനത്തുന്നരുവിയായൊഴുകിയീ
പുതുമണ്ണിന്‍ ദാഹത്തിനറുതിയായെന്‍ മഴ
നിഴലായി മഴ
പിന്നെ കാറ്റായി മഴ
എന്റെ ഒരു നൂറു ദുഖത്തിന്നലയായി ഒരു മഴ
ചിരിയായി മഴ,
കുഞ്ഞു ചിന്തയായും
തിങ്ങിനിറയുന്ന മനസ്സിന്റെ സ്ഫുരണമായും മഴ
നോവിന്റെ യീണങ്ങള്‍ മൂളുന്നതെന്‍ മഴ
നോവായനോവിലൂടൊഴുകുന്നതെന്‍ മഴ
അലയായി മഴ
നീണ്ട പുഴയായി മഴ
പിന്നെ പുഴ ചെന്നു ചേരുന്ന കടലായി എന്‍ മഴ
പറയുവാനേറെയുണ്ടെന്നു ഞാന്‍ മഴയോട്
പറയാതെ തന്നെയൊട്ടറിയുമെന്നീ മഴ
അറിയാതെയൊഴുകുന്നതറിവഅയിയൊഴുകുന്ന
തൊരു കൊച്ചുനൂലായ് പൊഴിയുന്ന എന്‍ മഴ
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayalam poem.
Trackback this post | Subscribe to the comments via RSS Feed