ഓര്‍ക്കാറുണ്ടോ, നിങ്ങളുടെ ഭൂതകാലം?.
ഏപ്രില്‍ 12, 2008
പതിവു പോലെ, ഈയാഴ്ചയിലെ സായാഹ്നങ്ങളിലും മലയാളികളെ ടി.വി ചാനലുകാര്‍ പങ്കിട്ടെടുത്തു. റിയാലിറ്റി ഷോ എന്ന പുത്തന്‍ മിനിസ്ക്രീന്‍ പരീക്ഷണം വമ്പിച്ച വിജയമാകുന്നതിന്റെ തെളിവാണ് എല്ലാ ചാനലുകളിലും കാണുന്നത്. ഒരു ചാനലിലാകട്ടെ വിധിനിര്‍ണ്ണായകമായ നിമിഷങ്ങളായിരുന്നു കടന്നു പോയത്. തങ്ങളുടെ നിലനില്പ്പ് എസ്. എം. എസ്സുകള്‍ക്ക് വിട്ടുകൊടുത്ത മത്സരാര്‍ത്ഥികള്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിന്നപ്പോള്‍, കാണികളും വിധികര്‍ത്താക്കളും ഒരുപോലെ ശ്വാസം പിടിച്ച് നിന്നു. അര്‍ഹതയുള്ള ചിലര്‍ക്കെങ്കിലും അതിജീവിക്കാന്‍ കഴിയാതിരുന്ന ദൃശ്യമായിരുന്നു കണ്ടത്.
ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ ആസ്ഥാന ഗായകരേയും നര്‍ത്തകരേയും ജനാധിപത്യപരമായി തിരഞ്ഞടുക്കുന്ന രംഗം. ഭൂതകാലത്തില്‍ എപ്പിസോഡുകള്‍ നീണ്ട സീരിയലുകളില്‍ നിങ്ങളൊഴുക്കിയ കണ്ണുനീരിനേക്കാള്‍ കൂടുതല്‍, ഒരു പക്ഷേ റിയാലിറ്റി ഷോയുടെ ഒരു പ്രത്യേക എപ്പിസോഡില്‍ നിങ്ങള്‍ ഒഴുക്കിയിട്ടുണ്ടാവും.
അങ്ങനെ സീരിയലുകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും തങ്ങളെതന്നെ വിട്ടുകൊടുത്ത് ചിന്താശേഷിയേയും കര്‍മ്മശേഷിയേയും അല്പസമയത്തേക്കെങ്കിലും അലസമാക്കുന്ന മലയാളികള്‍ ഓര്‍ക്കാറുണ്ടോ, നിങ്ങളുടെ ഭൂതകാലം?. പണ്ട് സീരിയലുകള്‍ക്കും, ടി. വികള്‍ക്കും മുമ്പ്, നിങ്ങളെ രസിപ്പിച്ചതും, നിങ്ങള്‍ രസിച്ചിരുന്നതുമായ എന്തിനേക്കുറിച്ചെങ്കിലും കൂടുതല്‍ വായിക്കുക
http://www.samayamonline.in http://www.community.samayamonline.in
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayala language, malayalam, malayalam article, malayalam articles, malayalam blog, malayalam citizen journalism, malayalam feature, malayalam language, malayalam literature.
Trackback this post | Subscribe to the comments via RSS Feed