Archive for സെപ്റ്റംബര്‍, 2008
ഓണ ഓര്‍മ്മ
ബി. മുഹമ്മദ് അഹമ്മദ്
ഓണം എന്നത് ഭൂതകാലത്തില്‍ നിന്നും നാം സ്വന്തമാക്കിയ ഒരു നന്മയാണ്. ആദിജീവിതത്തിന്റെ ഭാവ സാന്ദ്രമായ സ്നേഹ സംഗീതമാണത്. നാമെല്ലാവരും ഒന്നായി നിന്ന ഒരു കാലത്തെകുറിച്ചുള്ള സങ്കല്‍പം. ഭാഷ, വേഷം, ഭക്ഷണം ആചാരം എന്നിവയുടെ വിഭിന്നതകളെ അവഗണിച്ച് സഹവര്‍ത്തിത്വവും സഹകരണവും പുലര്‍ത്തിക്കൊണ്ട് ഉദാത്തമായൊരു സംസ്കാരം പടുത്തുയര്‍ത്താന്‍ നമ്മുടെ ഭാവനയില്‍ നിന്ന് നാം ഉണ്ടാക്കിത്തീര്‍ത്ത സുവര്‍ണ്ണ സഞ്ചയമാണ് ഓണം
അഭിപ്രായം രേഖപ്പെടുത്തുക….
>>തുടര്‍ന്ന് വായിക്കുക….

ഓണത്തിന്റെ പ്രസക്തി; മാവേലിയുടെയും
സി.പി ചന്ദ്രന്‍
മലയാളത്തിന്റെ തിരുമുറ്റത്ത് വീണ്ടും ഒരോണമെത്തി. ഓലക്കുടയും ചൂടി ഇനി മാവേലിയും എത്താതിരിക്കില്ല. മനോഹരമായ ഒരു കഥയാവാം. എങ്കില്‍ പോലും മാവേലിയെപ്പോലെ തന്റെ പ്രജകളെ ഇത്രമേല്‍ സ്നേഹിച്ച, സേവിച്ച ഒരു ഭരണാധികാരി നമ്മുടെ അറിവിലും ചരിത്രത്തിലും വേറെയില്ല.പ്രജയുടെ നന്മയും ക്ഷേമവും സന്തോഷവും മാത്രമായിരുന്നു അസുരകുലജാതനായ ആ ഭരണാധികാരിയുടെ ലക്ഷ്യം.സര്‍വ്വചരാചരങ്ങളുടെയും നന്മയ്ക്കു വേണ്ടി നിലകൊള്ളേണ്ട ദേവന്മാരില്‍ പോലും മവേലിയുടെ ഭരണം അസൂയ വളര്‍ത്തിയെന്നാണ് പുരാണം. ഒരസുര ചക്രവര്‍ത്തി തന്റെ ഭരണ നിപുണതയാല്‍ തങ്ങളെ തോല്‍പ്പിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ്ചതി പ്രയോഗത്തിലൂടെ ദേവന്മാര്‍ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത
»

റംസാനില്‍ ബാങ്ക് വിളിച്ച കുട്ടി
താഹ മാടായി
ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ നന്നായി ഖുര്‍ആന്‍ ഓതുമായിരുന്നു. വാടിക്കല്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ ഏറ്റ്വും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാന്‍. രാവിലെ ഖിറാഅത്ത് ഓതുന്ന ചുമതല എനിക്കായിരുന്നു. ഫാതിഹ, ഓതിക്കഴിഞ്ഞാല്‍ മദ്രസ മുഴുവന്‍ മുഴങ്ങുന്ന കുട്ടികളുടെ ‘ആമീന്‍’ വിളിയുടെ മുഴക്കം മനസ്സിലിപ്പോഴുമുണ്ട്. മദ്രസ വിട്ടാല്‍ ‘സലാത്ത് ‘ ചൊല്ലാറുള്ളതും ഞാനായിരുന്നു. മറ്റു കുട്ടികള്‍ അതേറ്റു ചൊല്ലും. ഇതെല്ലാം കൊണ്ടായിരിക്കണം സദര്‍ മുഅല്ലിം ബന്ധത്തിലുള്ള കാരണവര്‍ സീവായിക്കാക്കയോട് പറഞ്ഞു.’ ഓനെ ദര്‍സിലയച്ച് മുഅല്ലിമാക്കണം.’സീവായിക്കാക്ക ഉമ്മയോട് അക്കാര്യം പറഞ്ഞു.’ ഓന് അയിനൊന്നും നിക്കൂല ഇക്കാക്ക.’ ഉമ്മ കാരണവരോട് പറഞ്ഞു: ‘മദ്രസയും സ്കൂളും വിട്ട് വന്നാല് ഓനും ഏട്ടന്മാര്‍ക്കും നാടകം കളിയാ പണി.’മദ്രസയില്‍ ആ വര്‍ഷം അഞ്ചാം ക്ലാസ് പൊതുപരീക്ഷ പാസ്സായ രണ്ട് കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. ഷാഹുല്‍ ഹമീദ് തങ്ങളും പിന്നെ ഞാനും. ഷാഹുല്‍ ഹമീദ് തങ്ങള്‍ പിന്നീട് ദര്‍സ് പഠനം തുടര്‍ന്നു. ഇപ്പോള്‍ കുവൈത്തിലോ മറ്റോ ഖത്തീബാണ് എന്നാണ് കേള്‍വി. നന്നായി ചിത്രം വരയ്ക്കമായിരുന്നു. തങ്ങള്‍. മനുഷ്യരൂപങ്ങളൊന്നും വരച്ചിരുന്നില്ല. ബെഞ്ച്, സ്കൂള്‍, സ്വിച്ച്, ഒട്ടകം, തുടങ്ങിയ ചിത്രങ്ങള്‍. ഒരു പെണ്‍കുട്ടിയെ കാണിച്ച് അവളുടെ ചിത്രം വരയ്ക്കാന്‍ ഞാന്‍ തങ്ങളോട് പറഞ്ഞു. ആ ചിത്രം വരച്ചില്ല. അതിലെനിക്ക് വലിയ സങ്കടമുണ്ടായിരുന്നു.