ഓണ ഓര്‍മ്മ

ബി. മുഹമ്മദ് അഹമ്മദ്
ഓണം എന്നത് ഭൂതകാലത്തില്‍ നിന്നും നാം സ്വന്തമാക്കിയ ഒരു നന്മയാണ്. ആദിജീവിതത്തിന്റെ ഭാവ സാന്ദ്രമായ സ്നേഹ സംഗീതമാണത്. നാമെല്ലാവരും ഒന്നായി നിന്ന ഒരു കാലത്തെകുറിച്ചുള്ള സങ്കല്‍പം. ഭാഷ, വേഷം, ഭക്ഷണം ആചാരം എന്നിവയുടെ വിഭിന്നതകളെ അവഗണിച്ച് സഹവര്‍ത്തിത്വവും സഹകരണവും പുലര്‍ത്തിക്കൊണ്ട് ഉദാത്തമായൊരു സംസ്കാരം പടുത്തുയര്‍ത്താന്‍ നമ്മുടെ ഭാവനയില്‍ നിന്ന് നാം ഉണ്ടാക്കിത്തീര്‍ത്ത സുവര്‍ണ്ണ സഞ്ചയമാണ് ഓണം
അഭിപ്രായം രേഖപ്പെടുത്തുക….
>>തുടര്‍ന്ന് വായിക്കുക….
Advertisements

സെപ്റ്റംബര്‍ 15, 2008 at 10:57 am ഒരു അഭിപ്രായം ഇടൂ

ഓണത്തിന്റെ പ്രസക്തി; മാവേലിയുടെയും

സി.പി ചന്ദ്രന്‍
മലയാളത്തിന്റെ തിരുമുറ്റത്ത് വീണ്ടും ഒരോണമെത്തി. ഓലക്കുടയും ചൂടി ഇനി മാവേലിയും എത്താതിരിക്കില്ല. മനോഹരമായ ഒരു കഥയാവാം. എങ്കില്‍ പോലും മാവേലിയെപ്പോലെ തന്റെ പ്രജകളെ ഇത്രമേല്‍ സ്നേഹിച്ച, സേവിച്ച ഒരു ഭരണാധികാരി നമ്മുടെ അറിവിലും ചരിത്രത്തിലും വേറെയില്ല.പ്രജയുടെ നന്മയും ക്ഷേമവും സന്തോഷവും മാത്രമായിരുന്നു അസുരകുലജാതനായ ആ ഭരണാധികാരിയുടെ ലക്ഷ്യം.സര്‍വ്വചരാചരങ്ങളുടെയും നന്മയ്ക്കു വേണ്ടി നിലകൊള്ളേണ്ട ദേവന്മാരില്‍ പോലും മവേലിയുടെ ഭരണം അസൂയ വളര്‍ത്തിയെന്നാണ് പുരാണം. ഒരസുര ചക്രവര്‍ത്തി തന്റെ ഭരണ നിപുണതയാല്‍ തങ്ങളെ തോല്‍പ്പിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ്ചതി പ്രയോഗത്തിലൂടെ ദേവന്മാര്‍ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത
»
അഭിപ്രായം രേഖപ്പെടുത്തുക….
>>തുടര്‍ന്ന് വായിക്കുക….

സെപ്റ്റംബര്‍ 15, 2008 at 10:55 am 1 comment

റംസാനില്‍ ബാങ്ക് വിളിച്ച കുട്ടി

താഹ മാടായി
ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ നന്നായി ഖുര്‍ആന്‍ ഓതുമായിരുന്നു. വാടിക്കല്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ ഏറ്റ്വും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാന്‍. രാവിലെ ഖിറാഅത്ത് ഓതുന്ന ചുമതല എനിക്കായിരുന്നു. ഫാതിഹ, ഓതിക്കഴിഞ്ഞാല്‍ മദ്രസ മുഴുവന്‍ മുഴങ്ങുന്ന കുട്ടികളുടെ ‘ആമീന്‍’ വിളിയുടെ മുഴക്കം മനസ്സിലിപ്പോഴുമുണ്ട്. മദ്രസ വിട്ടാല്‍ ‘സലാത്ത് ‘ ചൊല്ലാറുള്ളതും ഞാനായിരുന്നു. മറ്റു കുട്ടികള്‍ അതേറ്റു ചൊല്ലും. ഇതെല്ലാം കൊണ്ടായിരിക്കണം സദര്‍ മുഅല്ലിം ബന്ധത്തിലുള്ള കാരണവര്‍ സീവായിക്കാക്കയോട് പറഞ്ഞു.’ ഓനെ ദര്‍സിലയച്ച് മുഅല്ലിമാക്കണം.’സീവായിക്കാക്ക ഉമ്മയോട് അക്കാര്യം പറഞ്ഞു.’ ഓന് അയിനൊന്നും നിക്കൂല ഇക്കാക്ക.’ ഉമ്മ കാരണവരോട് പറഞ്ഞു: ‘മദ്രസയും സ്കൂളും വിട്ട് വന്നാല് ഓനും ഏട്ടന്മാര്‍ക്കും നാടകം കളിയാ പണി.’മദ്രസയില്‍ ആ വര്‍ഷം അഞ്ചാം ക്ലാസ് പൊതുപരീക്ഷ പാസ്സായ രണ്ട് കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. ഷാഹുല്‍ ഹമീദ് തങ്ങളും പിന്നെ ഞാനും. ഷാഹുല്‍ ഹമീദ് തങ്ങള്‍ പിന്നീട് ദര്‍സ് പഠനം തുടര്‍ന്നു. ഇപ്പോള്‍ കുവൈത്തിലോ മറ്റോ ഖത്തീബാണ് എന്നാണ് കേള്‍വി. നന്നായി ചിത്രം വരയ്ക്കമായിരുന്നു. തങ്ങള്‍. മനുഷ്യരൂപങ്ങളൊന്നും വരച്ചിരുന്നില്ല. ബെഞ്ച്, സ്കൂള്‍, സ്വിച്ച്, ഒട്ടകം, തുടങ്ങിയ ചിത്രങ്ങള്‍. ഒരു പെണ്‍കുട്ടിയെ കാണിച്ച് അവളുടെ ചിത്രം വരയ്ക്കാന്‍ ഞാന്‍ തങ്ങളോട് പറഞ്ഞു. ആ ചിത്രം വരച്ചില്ല. അതിലെനിക്ക് വലിയ സങ്കടമുണ്ടായിരുന്നു.
»
അഭിപ്രായം രേഖപ്പെടുത്തുക….
>>തുടര്‍ന്ന് വായിക്കുക….

സെപ്റ്റംബര്‍ 4, 2008 at 10:24 am ഒരു അഭിപ്രായം ഇടൂ

പ്ലാസ്റ്റിക്ക് ഹൃദയങ്ങള്‍

പ്ലാസ്റ്റിക്ക് ഹൃദയങ്ങള്‍

ശരീഫ. എം.
അന്നുമില്ല വിവേകിന് പ്രസാദം. കടന്നല്‍ കുത്തിയപോലെ മുഖം. ചീറ്റിത്തെറിക്കുന്ന ദേഷ്യം. ഭക്ഷണം പോലും കഴിക്കാതെ കമ്പ്യൂട്ടറിനു മുന്നില്‍ തപസ്സു തുടങ്ങിയിട്ട് കുറേ നേരമായി. വാതില്‍ പഴുതിലൂടെ പാളിനോക്കി. അല്പ വസ്ത്രത്തിലൊരു സുന്ദരി സ്ക്രീനില്‍ അവനെ തൊടാന്‍ പാകത്തില്‍…. ഓ മടുത്തിരിക്കും. യാതൊരു കരാറുമില്ലാതെ തുടങ്ങിയ ബന്ധത്തിന്റെ ആകെയൊരു കണ്ടീഷന്‍ അതായിരുന്നു. മടുക്കുമ്പോള്‍ പരസ്പരം വെറുക്കും മുമ്പെ പിരിയണം. ചാറ്റിംഗിനിടെ മറ്റൊരു തരുണി അവന്റെ ഹൃദയത്തെ ചെപ്പിലാക്കിയിരിക്കും. അവള്‍ സങ്കടത്തെ ചവച്ചിറക്കി.ആതിലൊന്നും കാര്യമില്ല, അവള്‍ മനസ്സിനെ ശാസിച്ചു. എന്നിട്ടും ഒരു മുള്‍ക്കൂമ്പാരം ഉള്ളില്‍ വലിയുന്നു. ആകെ കുത്തിമുറിക്കുന്നു.

 • തുടര്‍ന്ന് വായിക്കുക….
 • ഓഗസ്റ്റ് 30, 2008 at 12:00 pm ഒരു അഭിപ്രായം ഇടൂ

  കാമവൃത്താന്തം

   

  ഞായര്‍ : അച്ഛന്‍ മകളെ
  തിങ്കള്‍ : മകന്‍ അമ്മയെ
  മുത്തച്ഛന്‍ കൊച്ചുമകളെ
  ചൊവ്വ : സ്വാമി ഭക്തയാം യുവതിയെ
  അച്ചന്‍ കന്യാസ്ത്രീയെ
  ഉസ്താദ് മദ്രസാ വിദ്യാര്‍ത്ഥിനിയെ
  ബുധന്‍ : അമ്മാവന്‍ മരുമകളെ,
  വ്യാഴം : അനുജന്‍ ജ്യേഷ്ഠപത്നിയെ,
  വെള്ളി : ഗുരു ശിഷ്യയെ,
  വൃദ്ധന്‍ ബാലികയെ,
  >>തുടര്‍ന്ന് വായിക്കുക….

  ഓഗസ്റ്റ് 29, 2008 at 4:29 am ഒരു അഭിപ്രായം ഇടൂ

  പുതിയ രചനകള്‍

  സന്ദേശം പി. കെ പാറക്കടവ്

  തോന്നല്‍ പി. കെ പാറക്കടവ്

  മതം, കവിത, കാലം  കെ ഇ എന്‍

  പാറക്കടവ് കഥകള്‍  പി. കെ പാറക്കടവ്

  Visit: samayamonline.in

  ഓഗസ്റ്റ് 27, 2008 at 6:24 am 1 comment

  ലാപ്‌ടോപ്പിനെകുറിച്ച് സം‌വിധായകന്‍ രൂപേഷ് പോള്‍‍‍

  സുരേഷ് ഗോപി നായകനായ ലാപ്‌ടോപ്പ് എന്ന സിനിമയെക്കുറിച്ച് സം‌വിധായകന്‍ രൂപേഷ് പോള്‍ സംസാ‍രിക്കുന്നു. വിസിറ്റ്: http://www.samayamonline.in

  ജൂലൈ 26, 2008 at 5:13 am ഒരു അഭിപ്രായം ഇടൂ

  Older Posts


  RSS അജ്ഞാത ഫീഡ്

  • An error has occurred; the feed is probably down. Try again later.

  Blog Stats

  • 5,974 hits