Posts tagged ‘malayalam unicode’

ബാര്‍ബറും കോട്ടുകള്ളനും – താഹ മാടായി

ശരീഫ.സ്കൂളിലെ കുട്ടികള്‍ പ്രേമിക്കാറുണ്ടോ?, ഉണ്ടെന്നും ഇല്ലെന്നും ആയിരിക്കാം ഉത്തരം. പ്രണയം എന്ന ഗംഭീരമായ ആ ആവിഷ്കാരത്തെക്കുറിച്ച് ചെറിയ നാളുകള്‍ തൊട്ടേ അറിഞ്ഞു തുടങ്ങുമെങ്കിലും അതിന്റെ വരവുപോക്കുകളെക്കുറിച്ച് കുട്ടികള്‍ കുറേയൊക്കെ അജ്ഞരാണ്‌. ഇപ്പോള്‍, പതുക്കെ ഞാന്‍ ആലോചിച്ചു നോക്കട്ടെ. സ്‌കൂള്‍ കാലത്തെ എന്റെ പ്രണയം എങ്ങിനെയുള്ളതായിരുന്നു? ആരൊക്കെയായിരുന്നു ആ കൂട്ടുകാരികള്‍? ഓ, സത്യത്തില്‍ ആലോചിച്ചു നോക്കുവാന്‍ മാത്രം വലിയ പ്രണയമൊന്നും ഇല്ലെങ്കിലും ചിലരെയെങ്കിലും ഓരോ ദിവസവും കണ്ടില്ലെങ്കില്‍ അസ്വസ്ഥമാകുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. ഇഷ്ടം പോലെതന്നെ അനിഷ്ടമുള്ള കുട്ടികളുമുണ്ട്‌. അതിലൊരു കുട്ടിയെ ഞാന്‍ ‘ബാര്‍ബര്‍’ എന്നു വിളിക്കുമായിരുന്നു. എന്റെ തൊട്ടുമുന്‍പിലുള്ള സീറ്റിലാണ്‌ ശരീഫ (ശരിയായ പേര് ഇതല്ല) ഇരുന്നത്. ഓരോ പിരിയേഡ് കഴിയുമ്പോഴും ഒറ്റത്തിരിച്ചിലാണ്‌, അവള്‍ പിറകിലേക്ക്. എന്നിട്ട് എന്നെ തന്നെ തുറിച്ചു നോക്കും. വല്ലാത്തൊരു നോട്ടമാണത്. ക്‌ളാസ്സില്‍ എല്ലാവര്‍ക്കും അവളെ പേടിയാണ്‌. ആണിനൊത്ത പെണ്ണ്. കുട്ടികളെ വെറുതെ നുള്ളി നോവിക്കുന്ന ഒരു ശീലവും അവള്‍ക്കുണ്ടായിരുന്നു. തന്നെയുമല്ല വലിയ വാചാലക്കാരിയും. അതുകൊണ്ടൊക്കെ എനിക്ക് ഇഷ്ടമല്ലായിരുന്നു. ഒരു ദിവസം അമ്മാവന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന ഒരു പെന്‍സിലുമായി ഞാന്‍ ക്‌ളാസ്സിലേക്കു പോയി. തൊപ്പി വെച്ച ഒരു ജോക്കറിന്റെ രൂപമായിരുന്നു ആ പെന്‍സിലിന്‌. ഉച്ചയാകുമ്പോഴേക്കും അത് കാണാതായി. ഞാന്‍ കരഞ്ഞു. പെനീന ടീച്ചര്‍ കാര്യം തിരക്കി. പെന്‍സിലിനു തിരച്ചിലായി. ശരീഫയുടെ സ്കൂള്‍ ബാഗില്‍നിന്നും അത് കിട്ടി. എന്റെ പെന്‍സിലായിരുന്നു അത്. പക്ഷെ ശരീഫ ഒറ്റയടിക്ക് ഉത്തരം പറഞ്ഞു കളഞ്ഞു. “ന്റെ കാക്ക കൊടുത്തയച്ചതാ…. താഹക്കു മാത്രമേ ഇക്കാക്ക ഗള്‍ഫിലുള്ളൂ?” പെനീന ടീച്ചര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്റെ കരച്ചില്‍ മാത്രം ബാക്കിയായി. . read more http://www.samayamonline.in

മാര്‍ച്ച് 23, 2008 at 7:10 am ഒരു അഭിപ്രായം ഇടൂ

വേട്ട – പ്രമോദ്.കെ. നാറാത്ത്.

തേടിപ്പിടിച്ചു കുത്തിമലര്‍ത്തി
വര്‍ണ്ണങ്ങളാലിടിവേട്ടേറ്റ്
ആര്‍ത്തുവിളിക്കുന്നേരം
ബന്ധങ്ങള്‍ തിളച്ചുമറിഞ്ഞ്
നീരാവിയായ് കനത്തു
കണ്ണുനീരായ് പെയ്തു തുടങ്ങി. read more … http://www.samayamonline.in

മാര്‍ച്ച് 20, 2008 at 10:40 am ഒരു അഭിപ്രായം ഇടൂ

കുട്ടപ്പന്റെ ചോദ്യം – സഹ്യന്‍ കൊയിലാണ്ടി

സൂര്യനോ ചന്ദ്രനോ ആദ്യം ഉണ്ടായത്..?? അസ്ഥാനത്തുള്ള ചോദ്യം രാജമ്മാഷെ ആകെവലച്ചു. പക്ഷേ, മുന്‍ബെഞ്ചിലെ കട്ടികണ്ണട റോസ് മേരിയുടേതല്ല ആ ചോദ്യമെന്നറിഞ്ഞപ്പോള്‍ മാഷിന്റെ കണ്ണ് തൂറുത്തിവന്നു. പിന്‍ ബെഞ്ചിലെ കുട്ടപ്പന്റെയടുത്തെത്തി, നീട്ടിപ്പിടിച്ച ചൂണ്ട് വിരലില്‍ തലോടി മാഷ് അഭിമാന വിജ്രുംഭിതനായി.

സൂര്യന് ലേശം വലുപ്പക്കൂടുതലും, ത്തിരി തിളക്കവുമുണ്ടതിനാല്‍ മൂപ്പരാവും മൂത്തത് ല്ലേ മാഷേ..?? ഉത്തരം കിട്ടാത്തതിനാല്‍ കുട്ടപ്പന്‍ സ്വയം സമാധാനിച്ചു.

കാക്കത്തോള്ളായിരം കുട്ടികള്‍ പഠിക്കുന്ന ഈ സര്‍ക്കാര്‍ സ്കൂളില്‍, ഇത്തരം ദാര്‍ശനിക വിഷയത്തില്‍, ആദ്യമായൊരു ചോദ്യം ചോദിക്കാന്‍, പോട്ടനെന്ന് മുദ്ര കുത്തിയ തന്റെ കുട്ടപ്പന്‍ തന്നെ വേണ്ടിവന്നല്ലോ.! അതും തന്റെ ക്ലാസ്സില്‍ നിന്ന്. സ്റ്റാഫ് റൂമില്‍ സരളടീച്ചറുടേയും, പുതുതായ് വന്ന ശ്യാമളടീച്ചറുടെയും മുഖത്ത്ന്ന് കണ്ണെടുക്കാതെ മാഷ് ഘോരഘോരം അക്രോശിച്ചു. അവനൊരു പോട്ടനല്ല അറിയുമോ, നാളെ ലോകമാരാധിക്കും മഹാദാര്‍ശനികനാവും അവന്‍..! read more… http://www.samayamonline.in

മാര്‍ച്ച് 20, 2008 at 4:56 am ഒരു അഭിപ്രായം ഇടൂ

എരഞ്ഞോളി മൂസയുടെ ഹാജറാ…. എന്ന ഗസല്‍

എരഞ്ഞോളി മൂസയുടെ ഹാജറാ…. എന്ന ഗസല്‍ കാണുവാന്‍ ഇവിടേ ക്‌ളിക്ക് ചെയ്യുക
http://www.samayamonline.in/video01.php 

മാര്‍ച്ച് 15, 2008 at 5:15 am 1 comment

രാകി രാകി ജീവിതത്തിലേക്ക്…. – മഷ്ഹൂദ് സൂപ്യാര്‍.

കണ്ണൂര്‍: തല്ലാനും കൊല്ലാനും വേണ്ടി കഠാരകള്‍ക്ക് മൂര്‍ച്ച കൂട്ടുന്നവരുടെ നാട്ടില്‍ ജീവിതത്തിലേക്കുള്ള കത്തികള്‍ രാകുകയാണ്‌ ഒരു കൂട്ടം . ആന്ധ്രയില്‍ നിന്നും വന്ന് കണ്ണൂരില്‍ തങ്ങി മൂര്‍ച്ചയേറിയ ജീവിതത്തിലെ അലകും പിടിയും നിര്‍മ്മിക്കുകയാണിവര്‍. കത്തിയും കത്രികയും മൂര്‍ച്ചകൂട്ടി അന്നം തേടുന്ന സംഘത്തിന്റെ ജീവിതവും പക്ഷേ വാള്‍മുനകള്‍ക്കു മുന്നിലാണ്‌.

നഷ്ടത്തിലായ ദിനേശ് ബീഡി വ്യവസായം വൈവിധ്യവല്‍കരണത്തിലൂടെ ഇന്ന് പുതിയ സംരംഭങ്ങളിലേക്ക് ചുവട്‌ വെക്കുമ്പോള്‍ അതിന്റെ നല്ല വശങ്ങളനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഒരു കൂട്ടവും കൂടിയാണിവര്‍. കാരണം ഇവരുടെ ജീവിതത്തിലെ സുവര്‍ണ്ണ കാലം ദിനേശ് ബീഡിയില്‍ തൊഴിലാളികള്‍ നിറഞ്ഞു കവിഞ്ഞിരുന്ന കാലമായിരുന്നു. ആഴ്ചതോറും ഇരുന്നോളം കത്രികകള്‍ മൂര്‍ച്ചയിടാന്‍ കിട്ടിയിരുന്ന അക്കാലത്ത് നൂറിലധികം പേര്‍ ഓരോ ബീഡിക്കമ്പനിയിലും തൊഴില്‍ ചെയ്തിരുന്നതായി സംഘത്തിലൊരാളായ യൂസഫ് പറയുന്നു.
കൂടുതല്‍ വായിക്കുക…  http://www.samayamonline.in

മാര്‍ച്ച് 14, 2008 at 10:38 am ഒരു അഭിപ്രായം ഇടൂ

ഉസ്താദ് ഫതേഹ് അലിഖാന്‍ അല്ലാഹുവിനെക്കുറിച്ച് പാടുമ്പോള്‍? – താഹ മാടായി

മലയാളി മുസ്ലീങ്ങള്‍ക്കിടയില്‍ മതസംബന്ധിയായ ഒരു മികച്ച കൃതിയോ ഗാനമോ ഇല്ലാതെ പോകുന്നതെന്തുകൊണ്ട്?
ഉസ്താദ് ഫതേഹ് അലിഖാന്‍ അല്ലാഹുവിനെക്കുറിച്ച് പാടുമ്പോള്‍ മറ്റാരേക്കാളുമധികം അല്ലാഹുതന്നെ സന്തോഷിക്കുന്നുണ്ടാവണം.
യു-ട്യൂബ് എന്ന വീഡിയോ സൈറ്റിലാണ്‌ ഉസ്താദ് ഫതേഹ് അലിഖാന്റെ ഖവാലി കേള്‍ക്കാനിടയായത്. “അല്ലാഹു… അല്ലാഹു..” എന്ന് അദ്ഭുതകരമായ ആനന്ദത്തോടെ പാടിക്കൊണ്ടിരിക്കുന്ന ഉസ്താദ്. ഈ ഗാനം കേള്‍ക്കുമ്പോള്‍ ദൈവവിചാരത്തില്‍ സര്‍ഗാത്മകതയുടെ വെളിച്ചം വീഴുന്നു. നരഗാഗ്നിയില്‍ മനുഷ്യനെ ചുട്ടുനീറ്റുന്ന ഒരു ദൈവചിത്രത്തിനു പകരം അനുരാഗിയായ ഒരു മനുഷ്യസ്നേഹിയാണ്‌ ദൈവം എന്ന ചിന്ത മനസ്സില്‍ രൂപപ്പെടുന്നു. കൂടുതല്‍ വായിക്കുക…  http://www.samayamonline.in

മാര്‍ച്ച് 13, 2008 at 11:20 am ഒരു അഭിപ്രായം ഇടൂ

ഒഴിയുന്ന മുറികള്‍

നിലാവുറങ്ങിയ ഒരു അമാവാസിയില്‍
എന്നാത്മാവിന്‍ പടിപ്പുരയില്‍
അവള്‍, എന്റെ പ്രണയിനി
വാടകയ്ക്കൊരു മുറിയന്വേഷിച്ച് മുട്ടിവിളിച്ചു.
എന്റെ സ്വപ്നങ്ങള്‍
അവള്‍ക്ക് കിടക്കാനിടം നല്‍കി
ഹൃദയം ശയ്യയൊരുക്കി
ചിന്തകള്‍ കാവലായി
മനസ്സ് കുശിനിക്കാരനും.

അന്ധകാരം വഞ്ചിക്കപ്പെട്ട
ഒരു പൗര്‍ണ്ണമിനാളില്‍
മനോഹരമായ പുഞ്ചിരി വാടകയായി നല്‍കി
വിട്ടുപോകാന്‍ നിര്‍ബന്ധിക്കപ്പെട്ട
ഇരുട്ടിനോടൊത്ത് അവള്‍ പടിയിറങ്ങി.
ഒഴിയുന്ന മുറികള്‍ സമ്മാനിക്കുന്ന വേദന
വാടകക്കാരന് പ്രശ്നമല്ലല്ലോ…..  reads more http://www.samayamonline.in

മാര്‍ച്ച് 12, 2008 at 9:49 am ഒരു അഭിപ്രായം ഇടൂ


RSS അജ്ഞാത ഫീഡ്

  • An error has occurred; the feed is probably down. Try again later.

Blog Stats

  • 6,743 hits